കണ്ണൂരിൽ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം
- Published by:user_49
Last Updated:
രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
കണ്ണൂരിൽ രണ്ടു സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം. രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
പെരിങ്ങോമിൽ പതിനാറുകാരിയെ വീട്ടിൽ കയറിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ടിവി കാണുകയായിരുന്നു കുട്ടി നിലവിളിച്ചതോടു കൂടി പരിസരവാസികൾ ഓടിക്കൂടി. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂർ ആലക്കോട് 15 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെയാണ് അക്രമണമുണ്ടായത്. വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ ഒരാൾ കടന്നുപിടിച്ചു. കുതറിമാറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൂടെയുള്ളയാൾ തടഞ്ഞു എന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
advertisement
പെൺകുട്ടി വീട്ടിൽ എത്തി വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഒരു വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ആലക്കോട് സി.ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2021 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം