Also Read- കണ്ണൂരിൽ സിഎൻജി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു
കപ്പല്‍ കമ്പനി അധികൃതരാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. അബുദാബിയിലെ ജബല്‍ ധാനയില്‍നിന്നും മലേഷ്യയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലര്‍ച്ചെ 4 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ശേഷം വിശ്രമിക്കാനായി കപ്പലിലിലെ മുറിയില്‍ പോയ മനേഷിനെ പിന്നീട് കാണാതായെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
Also Read- Kerala Weather Update Today: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ദിവസം കൂടി മഴ തുടരും
advertisement
കപ്പല്‍ ഇപ്പോള്‍ കടലില്‍ നങ്കൂരമിട്ട് തെരച്ചില്‍ നടത്തുകയാണെന്ന് കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മനേഷിന്‍റെ കുടുംബം വിദേശ കാര്യ മന്ത്രാലയത്തിനും കോസ്റ്റ് ഗോര്‍ഡിനും പരാതി നല്‍കി. അവധിക്ക് നാട്ടിലെത്തിയ മനേഷ് ഓഗസ്റ്റ് മൂന്നിനാണ് മടങ്ങിയത്.