TRENDING:

മമ്മൂട്ടി റഫീഖിനോട് വീഡിയോ കോളിൽ; 'അപമാനിക്കാൻ ഉദ്ദേശിച്ചില്ല; വിവാദമാവുമെന്ന് കരുതിയില്ല’

Last Updated:

താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും നടൻ വിശദീകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൽപറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി. നടൻ റഫീഖിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും നടൻ വിശദീകരിച്ചു.
News18
News18
advertisement

കഴിഞ്ഞ ദിവസം ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ മമ്മൂട്ടി, നേതാക്കൾക്കൊപ്പം നടക്കുന്നതിനിടെയാണ് റഫീഖിനോട് നീരസം പ്രകടിപ്പിച്ചത്. "നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ തെറ്റിദ്ധരിക്കില്ലേ" എന്നായിരുന്നു മമ്മൂട്ടിയുടെ പരാമർശം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മമ്മൂട്ടിയും നിർമ്മാതാവ് ആന്റോ ജോസഫും സ്ഥലത്തെത്തിയത്. നേരത്തെ തന്നെ അവിടെയുണ്ടായിരുന്ന കെ. റഫീഖ് ഉൾപ്പെടെയുള്ള നേതാക്കൾ മമ്മൂട്ടിയെ സ്വീകരിക്കുകയും കൂടെ നടക്കുകയും ചെയ്തപ്പോഴാണ് വിവാദ പരാമർശം ഉണ്ടായത്. മമ്മൂട്ടിയുടെ വിശദീകരണത്തോട് റഫീഖ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മമ്മൂട്ടി റഫീഖിനോട് വീഡിയോ കോളിൽ; 'അപമാനിക്കാൻ ഉദ്ദേശിച്ചില്ല; വിവാദമാവുമെന്ന് കരുതിയില്ല’
Open in App
Home
Video
Impact Shorts
Web Stories