TRENDING:

മലപ്പുറത്ത് കല്യാണ വീട്ടിലെ പായസച്ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു

Last Updated:

താഴെചേളാരി വെളിമുക്ക് എ യു പി സ്‌കൂളിലെ ബസ് ഡ്രൈവറാണ് അയ്യപ്പൻ

advertisement
മലപ്പുറം: കല്യാണവീട്ടിലെ പായസ ചെമ്പിൽ അബദ്ധത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
പത്തൂർ അയ്യപ്പൻ
പത്തൂർ അയ്യപ്പൻ
advertisement

പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹത്തിനിടെയാണ് അയ്യപ്പൻ പായസ ചെമ്പിൽ വീണത്. വിവാഹ സത്കാരത്തിനായി തയാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ നിയന്ത്രണം തെറ്റി അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. താഴെചേളാരി വെളിമുക്ക് എ യു പി സ്‌കൂളിലെ ബസ് ഡ്രൈവറാണ് അയ്യപ്പൻ. ഭാര്യ: സരസ്വതി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A man who sustained severe burns after accidentally falling into a large vessel of boiling Payasam (dessert) at a wedding house has passed away. The deceased has been identified as Pathoor Ayyappan from Pathoor Colony in Thazhe Chelari. He breathed his last while undergoing treatment. The tragic incident occurred last Saturday during a relative's wedding near the Pappanur Shiva Temple.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് കല്യാണ വീട്ടിലെ പായസച്ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories