TRENDING:

അബദ്ധവശാൽ മദ്യത്തിൽ ബാറ്ററിവെള്ളം ഒഴിച്ച് കുടിച്ചയാൾ മരിച്ചു; സംഭവം ഇടുക്കി തോപ്രാംകുടിയിൽ

Last Updated:

കുഴഞ്ഞുവീണ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കഴിച്ച് വയോധികൻ മരിച്ചു. ഇടുക്കി തോപ്രാംകുടിയിൽ കെട്ടിട നിർമ്മാണ ജോലികൾക്കായി എത്തിയ മൂലമറ്റം സ്വദേശി മഠത്തിൽ മോഹനനാണ് മരിച്ചത്. മദ്യം കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിന് പകരം മോഹനൻ ബാറ്ററി വെള്ളം ഒഴിക്കുകയായിരുന്നു .അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു.
ambulance
ambulance
advertisement

മൂലമറ്റം സ്വദേശിയായ മഠത്തിൽ മോഹനൻ കഴിഞ്ഞ ഒന്നാം തീയതിയാണ് തോപ്രാംകുടിയിൽ കെട്ടിട നിർമ്മാണ ജോലികൾക്ക് സഹായിയായി എത്തിയത്. ഇന്നലെ ഉച്ചയോടു കൂടിയാണ് മോഹനൻ

അബദ്ധത്തിൽ ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ചത്. ഇതോടെ കടുത്ത വയറുവേദന അനുഭവപ്പെട്ട മോഹനനെ കെട്ടിട ഉടമസ്ഥനും കൂടെയുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശൂപത്രിയിൽത്തിയപ്പോഴാണ് മദ്യം കഴിച്ചതായും മദ്യത്തിൽ ഒഴിച്ച വെള്ളം മാറിപ്പോയതായും മോഹനൻ ഡോക്ടറോട് പറയുന്നത്.

കൂടെയുണ്ടായിരുന്നവർ എത്തുന്നതിനു മുൻപ് തിടുക്കത്തിൽ മദ്യം കഴിക്കുന്ന സമയത്താണ് മോഹനന് അബദ്ധം സംഭവിക്കുന്നത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഇൻവെർട്ടറിന്റെ ബാറ്ററിയിൽ ഒഴിക്കുന്നതിനായി ബാറ്ററി വെള്ളവും ഇവിടെ സൂക്ഷിച്ചിരുന്നു. ഈ വെള്ളമാണ് മോഹനൻ മദ്യത്തിൽ ഒഴിച്ച് കഴിച്ചത്.

advertisement

Also Read- പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് 3 മരണം; അപകടം തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹപ്പന്തല്‍ പൊളിക്കുന്നതിനിടെ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോഗ്യ നില വഷളായതിനെതുടർന്ന് മോഹനനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മോഹനൻ മരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അബദ്ധവശാൽ മദ്യത്തിൽ ബാറ്ററിവെള്ളം ഒഴിച്ച് കുടിച്ചയാൾ മരിച്ചു; സംഭവം ഇടുക്കി തോപ്രാംകുടിയിൽ
Open in App
Home
Video
Impact Shorts
Web Stories