പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് 3 മരണം; അപകടം തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹപ്പന്തല്‍ പൊളിക്കുന്നതിനിടെ
- Published by:Arun krishna
- news18-malayalam
Last Updated:
മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്
ആലപ്പുഴ: ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്.ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്ക് പരിക്ക്.
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ
മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
September 08, 2023 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് 3 മരണം; അപകടം തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹപ്പന്തല്‍ പൊളിക്കുന്നതിനിടെ