പ്രജീഷിനെ കൊന്ന സ്ഥലത്തിനു സമീപത്തെ കാപ്പി തോട്ടത്തിൽ വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇവിടെ സ്ഥാപിച്ച ക്യാമറയിൽ കഴിഞ്ഞ ദിവസം കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇവിടെയാണ് ആദ്യം കൂട് സ്ഥാപിച്ചത്.
വയനാട്ടില്‍ യുവാവിന്‍റെ ജീവനെടുത്ത കടുവയെ കൊല്ലാൻ അനുമതി; ഉത്തരവിറങ്ങി
കഴിഞ്ഞ ദിവസം വാകേരി കല്ലൂർക്കുന്നിൽ പശുവിനെ കൊന്നതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ മൂന്നാനക്കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. കടുവയെ പിടികൂടിയതോടെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
advertisement
കഴിഞ്ഞ ദിവസമാണ് വാകേരി കല്ലൂർകുന്നിൽ സന്തോഷിന്റെ പശുവിനെ കടുവ കൊന്നത്. അർദ്ധരാത്രിയോടെ ബഹളം കെട്ട് പുറത്തിറങ്ങിയ സന്തോഷും കുടുംബവും കടുവയുടെ ആക്രമണം നേരിൽ കണ്ടു.വട്ടത്താനി ചൂണ്ടിയാനിക്കവലയിൽ വൈകുന്നേരം പുല്ലരിയാൻ പോയ ആണ്ടൂർ വർക്കിയും കടുവയെ നേരിൽ കണ്ടിരുന്നു.
വയനാട്ടിലെ കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ഹർജി നൽകിയയാൾക്ക് 25000 രൂപ പിഴ; ഹർജി തള്ളി
വകേരി കൂടല്ലൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് കല്ലൂർകുന്ന്. ജഡത്തിലെ മുറിവുകളും പ്രദേശത്തെ കാൽപ്പാടുകളും പരിശോധിച്ചാണ് ആക്രമണം നടത്തിയത് ഒരേ കടുവയാണെന്ന് സ്ഥിരീകരിച്ചത്.
പത്ത് ദിവസം മുമ്പ് പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. രാവിലെ പശുവിന് പുല്ലരിയാൻ പോയ പ്രജീഷ് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവ ആക്രമിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.