ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ പിന്നിട്ടശേഷമാണ് ട്രെയിനിൽ യാത്രക്കാരൻ തീവെച്ചത്. മറ്റു യാത്രക്കാരുമായുള്ള വാക്കുതർക്കത്തിനൊടുവിലാണ് ഇയാൾ ബോഗിക്കുള്ളിൽ തീയിട്ടത്. തീ ആളിപ്പടരുകയും യാത്രക്കാർക്ക് പൊള്ളലേൽക്കുകയുമായിരുന്നു.
ഏലത്തൂർ പാലത്തിൽ ട്രെയിൻ എത്തിയപ്പോഴാണ് ഡി 1 കോച്ചിൽ യാത്രക്കാരൻ തീവെച്ചത്. തീകൊളുത്തിയയാളെ സംഭവശേഷം കാണാതായിട്ടുണ്ട്. ഇയാൾ കടന്നുകളഞ്ഞതായാണ് വിവരം. റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തെത്തിയിട്ടുണ്ട്. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രെയിൻ ഏറെനേരം ഏലത്തൂർ പാലത്തിൽ നിർത്തിയിട്ടശേഷ യാത്ര തുടർന്നു. ട്രെയിനിന്‍റെ അടുത്ത സ്റ്റോപ്പായ കൊയിലാണ്ടിയിൽ ആംബലൻസ് ഫയർഫോഴ്സ് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
advertisement
News Summary- The assailant escaped after setting fire inside the train at Elathur. It is reported that five passengers were burnt. The incident took place during an argument between passengers in the train. The fire broke out on the Alappuzha-Kannur Express.
