വർഷങ്ങളായി താമരശ്ശേരിയിൽ താമസക്കാരനായ ഇബ്രാഹിം കാസർഗോഡ് സ്വദേശിയാണ്. ബുധനാഴ്ച രാവിലെ തന്റെ താമസസ്ഥലത്തിന് സമീപമുള്ള സുഹൃത്തിന്റെ പറമ്പിൽ ചക്കയിടാൻ കയറിയതായിരുന്നു. ഏണി ഉപയോഗിച്ച് പ്ലാവിൽ കയറുന്നതിനിടെ പെട്ടെന്ന് പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ സമീപത്തെ തൊഴിലാളികൾ ഉടൻ തന്നെ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ ഇബ്രാഹിമിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാസർകോടുള്ള ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Apr 01, 2026 6:36 PM IST
