TRENDING:

അടയ്ക്ക പറിയ്ക്കുന്നതിനിടെ കമുക് ഒടിഞ്ഞു; യുവാവ് പുഴയിൽ വീണ് മരിച്ചു

Last Updated:

നദിക്ക് സമീപമുളള കവുങ്ങിൽ കയറി സുനിൽ അടയ്ക്ക അടത്തുന്നതിടയിലാണ് കവുങ്ങ് ഒടിഞ്ഞ് നദിയിലേക്ക് വീണത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: അടയ്ക്ക ഇടുന്നതിനിടെ കവുങ് ഒടിഞ്ഞു യുവാവ് പുഴയിലേക്ക് വീണുമരിച്ചു. പത്തനംതിട്ട റാന്നിക്ക് അടുത്ത് പെരുനാടാണ് സംഭവം. പെരുനാട് മടത്തുംമുഴി വലിയ പാലത്തിന് സമീപമാണ് കവുങ്ങിൽ കയറിയ യുവാവ് സമീപത്തെ നദിയിൽ വിണ് മരിച്ചത്. റാന്നി അടിച്ചിപ്പുഴ സ്വദേശി സുനിൽ ആണ് മരിച്ചത്.
advertisement

ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് സംഭവം. നദിക്ക് സമീപമുളള കവുങ്ങിൽ കയറി സുനിൽ അടയ്ക്ക അടത്തുന്നതിടയിലാണ് കവുങ്ങ് ഒടിഞ്ഞ് നദിയിലേക്ക് വീണത്. കവുങ്ങിന് മുകളിലിരുന്ന സുനിൽ നദിയിലേക്ക് വീഴുകയായിരുന്നു.

Also Read- മകനെ ദേഹത്ത് കെട്ടി യുവതി പുഴയിൽ ചാടി; അമ്മയും നാലരവയസുകാരനും മരിച്ചു

സംഭവം കണ്ടുനിന്ന നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന്‍റെ ഒടുവിലാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary-A young man fell into the river and died. The incident happened in Perunad near Pathanamthitta Ranni. The young man who climbed the Areca Nut tree near the Perunadu Madathummuzhi bridge died by drowning in the nearby river. Sunil, a native of Ranni Oppipuzha, died.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടയ്ക്ക പറിയ്ക്കുന്നതിനിടെ കമുക് ഒടിഞ്ഞു; യുവാവ് പുഴയിൽ വീണ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories