ചെന്നൈ അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് രാത്രിയോടെയാണ് പതിനാറുകാരനെ കണ്ടെത്തിയത്. കുട്ടി താമസിക്കുന്ന സ്ഥലം സംബന്ധിച്ച് ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഫറോക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മിസ്സിങ് കേസിലെ കുട്ടിയാണ്. കഴിഞ്ഞ 28ന് രാവിലെ സ്കൂളിലേക്കിറങ്ങിയ പതിനാറുകാരൻ, സ്കൂളിലേക്ക് പോകാതെ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈയിലേക്ക് ട്രെയിൻ കയറുകയായിരുന്നു. ഹോട്ടലിൽ ജോലിചെയ്ത് പണക്കാരനായ ശേഷം നാട്ടിലേക്ക് തിരികെ വരാമെന്നായിരുന്നു കുട്ടിയുടെ ഉദ്ദേശം.
advertisement
രക്ഷിതാക്കളോട് പിണങ്ങിയാണ് പതിനാറുകാരൻ നാടുവിട്ടത്. നാട്ടിലേക്ക് തിരികെ വരാന്‍ കുട്ടി ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് മോട്ടിവേഷന്‍ ക്ലാസുകളിലൂടെ അനുനയിപ്പിച്ചാണ് സിറ്റി ക്രൈം സ്ക്വാഡ് കുട്ടിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവന്നത്.
(Summary: Police found 16-year-old from Chennai who left from home place after watching the movie 'KGF' to become rich like Rocky Bhai)
