വിവാഹക്ഷണത്തിനായി എത്തിയ രാജന് നേരെ വീട്ടിലെ നായ കുരച്ചുചാടുകയായിരുന്നു. ഭയന്നു പിന്നോട്ട് മാറുന്നതിനിടെ കാൽ വഴുതി അടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പയ്യാവൂർ കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി.
നാട്ടുകാരുടെ കൂടി സഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ രാജനെ പുറത്തെടുത്തു. പ്രാഥമിക ശുശ്രൂഷകൾക്കായി പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Apr 07, 2026 12:46 PM IST
