ഇടുക്കി സ്വദേശിനിയയ യുവതിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ നവംബർ 11 മുതൽ യുവാവിനൊപ്പം കോലാനിയിലായിരുന്നു താമസം. എന്നാൽ ഇയാൾ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം അറിഞ്ഞതോടെ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി.
Also Read-ഇടുക്കിയില്‍ ലോറിയില്‍നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ചു
വിവാഹിതനാണെന്നും ഒരു വയസുള്ള കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങള്‍ പെണ്‍കുട്ടിയോട് യുവാവ് മറച്ചുവെച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിനിടെ ഇക്കാര്യം മനസിലാക്കിയതോടെ യുവാവിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി താത്പര്യം പ്രകടിപ്പിച്ചു.
advertisement
തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് പാലത്തിൽ നിന്നും തൊടുപുഴയാറ്റിലേക്ക് യുവാവ് ചാടിയത്. വെള്ളത്തില്‍ ചാടിയ ഇയാള്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ പിടിച്ചുകിടന്നു. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ കരക്കെത്തിച്ചത്.