ഇടുക്കിയില്‍ ലോറിയില്‍നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കണ്ടെയ്‌നറില്‍നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു ഗ്രാനൈറ്റ് പാളിക്ക് 250 കിലോഗ്രാമിലധികം ഭാരമുണ്ട്.
ഇടുക്കി: കണ്ടെയ്നർ ലോറിയിൽ നിന്ന് ഗ്രാനൈറ്റ് താഴെയിറക്കുന്നതിനിടെ രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. പശ്ചിമബംഗാൾ സ്വദേശികളായ പ്രദീപ്, സുദൻ എന്നിവരാണ് മരിച്ചത്. നെടുങ്കണ്ടം മൈലാടുംപാറ ആട്ടുപാറയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പാളികളായി അടുക്കിവെച്ചിരുന്ന ഗ്രാനൈറ്റ് ഇരുവരുടെയും മേല്‍ മറിഞ്ഞു വീഴുകയായിരുന്നു.
ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്ക് തോട്ടം പണിയുമായി ബന്ധപ്പെട്ടാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. തൊഴിലാളികള്‍ കണ്ടെയ്‌നറില്‍നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗ്രാനൈറ്റിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമിച്ചെങ്കിലും വിഫലമായി. ഒരു ഗ്രാനൈറ്റ് പാളിക്ക് 250 കിലോഗ്രാമിലധികം ഭാരമുണ്ട്.
ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഗ്രാനൈറ്റ് ഓരോ പാളികളായി എടുത്തുമാറ്റി ഇവരെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒന്നരമണിക്കൂറോളം സമയമെടുത്താണ് ഗ്രാനൈറ്റ് പാളികൾ നീക്കാൻ കഴിഞ്ഞത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 08, 2022 8:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയില്‍ ലോറിയില്‍നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ചു










