സെപ്റ്റംബർ ഏഴിനായിരുന്നു അപകടം നടന്നത്. രാത്രി കട അടച്ച് പോകും വഴിയാണ് തെരുവുനായ രാജു സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്.
Also Read- റോഡരികിലെ കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
പുല്ലുവെട്ടുന്നതിനിടെ കടന്നൽകുത്തേറ്റ് തൊഴിലാളി മരിച്ചു
പത്തനംതിട്ട: പുല്ലു വെട്ടുന്നതിനിടെ കടന്നല്‍ കുത്തേറ്റ് തൊഴിലാളി മരിച്ചു. അന്ത്യാളൻക്കാവ് ആറൊന്നില്‍ ജോസഫ് മാത്യു(60) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാട് മെഷീൻ ഉപയോഗിച്ച് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് കടന്നല്‍ ഇളകുകയായിരുന്നു.
advertisement
Also Read- 'സ്വപ്നങ്ങള്‍ ബാക്കി'; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കുത്തേറ്റ ഉടനെ ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളോജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.