സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വെള്ളക്കെട്ടിൽ കുളിക്കുകയും ഒറ്റക്കാലിൽ തപസ്സു ചെയ്തുമായിരുന്നു പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലം എംഎല്‍എ യു എ ലത്തീഫും സ്ഥലത്ത് എത്തി.ചെളിവെള്ളം നിറഞ്ഞ കുഴിക്കു മുന്നിൽ ഒരാൾ തപസ്സു ചെയ്തു. എംഎൽഎയുടെ വാഹനത്തിനു മുന്നിലായിരുന്നു പ്രതിഷേധം.
Also Read-റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി ഒടിഞ്ഞു; ഓടിച്ചയാൾ അത്ഭുതകരമായി രക്ഷപെട്ടു
കാറിൽ നിന്നിറങ്ങി എംഎൽഎയും പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ചു. റോഡിന്‍റെ അവസ്ഥയെ കുറിച്ച് പരാതി പറയുമ്പോള്‍ വാഴ നടണമെന്ന ഉപദേശമാണ് മഞ്ചേരിയിലെ ലീഗ് എംഎല്‍എ നല്‍കിയത്.റോഡിലെ ശോച്യാവസ്ഥ സംബന്ധിച്ച് മന്ത്രിക്കും ജില്ലാ വികസന സമിതിക്കും പരാതി നൽകിയിരുന്നു എന്നാണ് എംഎൽഎ പറയുന്നത്.
advertisement
അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ പികെ ഫിറോസ് പറഞ്ഞു.ക ഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടിരുന്നു. മറ്റൊരിടത്ത് കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി പിളർന്ന സംഭവവും ഉണ്ടായി.
ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേറിട്ട നിലയിലായിരുന്നു.