റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി ഒടിഞ്ഞു; ഓടിച്ചയാൾ അത്ഭുതകരമായി രക്ഷപെട്ടു

Last Updated:

ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേറിട്ട നിലയിലായി

Scooter_accident
Scooter_accident
കോഴിക്കോട്: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി ഒടിഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിന് സമീപമാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അൻസാർ അത്ഭുതകരമായി രക്ഷപെട്ടു. ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേറിട്ട നിലയിലായി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഇതേ കുഴിയിൽ വീണ് അപകടം തുടർക്കഥയായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. റോഡിനു കുറുകെയുള്ള ഈ കിടങ്ങിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയ റോഡിലെ കുഴിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. അടുത്തകാലത്ത് മിനി ബസ് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ കുഴികൾ അടച്ചിരുന്നു. എന്നാൽ മഴ ശക്തമായതോടെ കിടങ്ങിന് ആഴം വർധിച്ചിരിക്കുകയാണ്. സമീപകാലത്ത് പുതുക്കിപ്പണിത റോഡിലാണ് ഈ വലിയ കുഴി.
advertisement
കടയടച്ച് വീട്ടിലേക്ക് പോയയാൾ ബുള്ളറ്റ് ഇടിച്ച് മരിച്ചു; കൊട്ടാരക്കര എം.സി റോഡിൽ വീണ്ടും അപകടം
കട അടച്ച് വീട്ടിലേക്ക് പോയയാൾ ബുള്ളറ്റ് ഇടിച്ച് മരിച്ചു. കൊട്ടാരക്കര എം.സി.റോഡിൽ ഇഞ്ചക്കാട് ജങ്ഷനിലാണ് സംഭവം. കൃഷ്ണ സ്‌റ്റോഴ്‌സ് ഉടമ ദയാനന്ദനാണ് മരിച്ചത്. കടയടച്ച് വീട്ടിലേക്കു പോകവെ ഏനാത്ത് ഭാഗത്തേക്കു പോവുകയായിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയേറ്റു തെറിച്ചു വീണു ഗുരുതര പരിക്കുപറ്റിയ ദയാനന്ദനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബുള്ളറ്റ് യാത്രികൻ ഇഞ്ചക്കാട് അജിവിലാസത്തിൽ അജികുമാറി(47)നും പരിക്കു പറ്റി. ഇദ്ദേഹം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
advertisement
കഴിഞ്ഞ ഒരു മാസത്തിനിടെ അടൂരിനും കൊട്ടാരക്കരയ്ക്കും ഇടയിൽ ഉണ്ടായ രണ്ട് കാറപകടങ്ങളിൽ രണ്ട് കുടുംബങ്ങളിലെ ആറുപേർ മരിച്ചിരുന്നു. കുളക്കടയിൽ ഉണ്ടായ അപകടത്തിൽ ദമ്പതികളും മൂന്നു വയസുള്ള കുഞ്ഞുമാണ് മരിച്ചത്. ഏനാത്തിന് സമീപം ഉണ്ടായ അപകടത്തിൽ കിളിമാനൂർ സ്വദേശികളായ ക്ഷേത്രം മേൽശാന്തിയും ഭാര്യയും മകനുമാണ് മരിച്ചത്. ഇത് കൂടാതെ നിത്യേന നിരവധി അപകടങ്ങൾ ഈ ഭാഗങ്ങളിൽ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ ഭാഗത്ത് ബൈക്കപകടങ്ങളിൽ രണ്ട് യുവാക്കൾ കൊല്ലപ്പെടുയും ചെയ്തിരുന്നു.
advertisement
എം.സി റോഡിൽ കൊട്ടാരക്കരയ്ക്കും ഏനാത്തിനും ഇടയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ജീവനുകളാണ് ഈ ഭാഗത്ത് റോഡപകടത്തിൽ പൊലിഞ്ഞത്. റോഡ് നിർമ്മാണത്തിലെ അപാകതയും വളവുകളുമാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ ദിവസം ധനമന്ത്രിയും സ്ഥലം എംഎൽഎയുമായ കെ.എൻ ബാലഗോപാലിനും കെ.എസ്.ടി.പിക്കും നിവേദനം നൽകിയിരുന്നു. കൊടുംവളവുകളും, വീതികുറഞ്ഞ നടപ്പാത, വാഹനപാർക്കിങ്ങിന് ഇടമില്ലാത്തത്, ഗതാഗതകുരുക്ക് എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താമരക്കുടിയിൽ വാഹനങ്ങൾ തിരിയുന്നിടത്ത് വേഗനിയന്ത്രണം നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
advertisement
എം.സി റോഡിൽ അപകടങ്ങളും മരണങ്ങളും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൊട്ടാരക്കരയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ജീവൻരക്ഷാമാർച്ച് നടത്താനിരിക്കുകയായിരുന്നു. അതിനിടെയാണ് ശനിയാഴ്ച രാത്രി കടയുടമയായ ദയാനന്ദൻ ബുള്ളറ്റ് ഇടിച്ച് മരിക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ടിന് ഏനാത്ത് നിന്ന് ആരംഭിച്ച് വാളകം വരെയാണ് കോൺഗ്രസിന്‍റെ ജീവൻരക്ഷാമാർച്ച്. നൂറുകണക്കിന് പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സേഫ് കോറിഡോർ പദ്ധതി എന്ന പേരിൽ 200 കോടി രൂപ ചെലവിട്ടതിൽ അഴിമതിയുണ്ടെന്നും നിർമ്മാണ്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നും കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് നേതൃത്വം ആവശ്യപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി ഒടിഞ്ഞു; ഓടിച്ചയാൾ അത്ഭുതകരമായി രക്ഷപെട്ടു
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement