80,000 രൂപയുടെ പി എഫ് ആനുകൂല്യമാണ് ശിവരാമന് ലഭിക്കാനുണ്ടായിരുന്നത്. ജോലിയിൽനിന്ന് വിരമിച്ച് 9 വര്‍ഷമായിട്ടും ഈ തുക കിട്ടിയില്ലെന്നാണ് വിവരം. വർഷങ്ങളായി ഇത് ലഭിക്കാനായി ശിവരാമന്‍ പി എഫ് ഓഫീസില്‍ കയറിയിറങ്ങുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആധാര്‍ കാര്‍ഡിലെ പിഴവാണ് പണം ലഭ്യമാക്കാനുള്ള തടസ്സമായി പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇതിന് പകരമായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നും നിര്‍ബന്ധം പിടിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്‌കൂളില്‍ പഠിച്ചിറങ്ങിയ ശിവരാമന് ഇത് ഹാജരാക്കാനായില്ല. തുടര്‍ന്നാണ് പി എഫ് ഉദ്യോഗസ്ഥനെതിരേ കുറിപ്പെഴുതി ജീവനൊടുക്കിയത്.
advertisement
പി എഫ് തുക ലഭിക്കാത്തതില്‍ ശിവരാമന്‍ കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് മകൻ രതീഷ് പ്രതികരിച്ചു. ആധാറിലെ വയസിൽ വന്ന പിശകിന്റെ പേരിലാണ് പി എഫ് തുക നിഷേധിച്ചത്. സ്കൂള്‍ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ മറ്റ് പോംവഴികൾ നിർദേശിക്കാതെ ആനുകൂല്യം നിഷേധിച്ചതായും ബന്ധുക്കൾ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൃശൂരിൽ പ്രതിഷേധം നടത്താനും ആലോചിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
25 വര്‍ഷത്തോളം പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സിൽ കരാർ ജീവനക്കാരനായിരുന്നു ശിവരാമന്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
