TRENDING:

കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടം; മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Last Updated:

രാത്രി തന്നെ പോലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും, വീട് പൂട്ടിയ നിലയിലായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം വഴുതക്കാട് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ (Maniyanpilla Raju) അറസ്റ്റ് രേഖപ്പെടുത്തി മ്യൂസിയം പോലീസ്. ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനക്ക്‌ ശേഷം രാജുവിനെ മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കും. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് കാര്യമായ പരിക്കുണ്ട്. ഒരാൾക്ക് കാലുകളിൽ ഒടിവും മറ്റൊരാൾക്ക് നട്ടെല്ലിനും പരിക്കേറ്റു. സംഭവം നടന്നപ്പോൾ ഭയം മൂലമാണ് വാഹനം നിർത്താതെ പോയതെന്ന് നടൻ പോലീസിനോട് പറഞ്ഞു.
മണിയൻപിള്ള രാജു
മണിയൻപിള്ള രാജു
advertisement

എഫ്ഐആറിൽ മണിയൻപിള്ള രാജുവിന്റെ പേരില്ല. അജ്ഞാത വാഹനം ഇടിച്ചെന്നാണ് പരാതി. യുവാക്കൾ തന്റെ വാഹനത്തിലിടിക്കുകയായിരുന്നു. താൻ ഒരു ക്യാൻസർ പേഷ്യന്റ് ആണ്. വാഹനം ഇടിച്ചതറിഞ്ഞ് നിർത്താതെ പോയത് തെറ്റ് തന്നെ. ശബ്ദം കേട്ടയുടനെ പരിഭ്രമിച്ചു. സുഹൃത്തുക്കളെ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു എന്ന് രാജു.

രാത്രി തന്നെ പോലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും, വീട് പൂട്ടിയ നിലയിലായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു.

വാഹനം കസ്റ്റഡിയിലെടുത്ത പോലീസ്. രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Museum Police have arrested actor Maniyanpilla Raju in a car-bike collision in Vazhuthacaud, Thiruvananthapuram. Raju will be taken to the Museum Police Station after a medical examination at the General Hospital. Two bikers have been seriously injured in an accident where a bike hit the back of a car. One of them has suffered a fractured leg and the other has suffered a spinal injury

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടം; മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Advertisement
Open in App
Home
Video
Impact Shorts
Web Stories