അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുമ്പോഴാണ് സിപിഐയെ പരോക്ഷമായി വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. അട്ടപ്പാടി സംഭവത്തിൽ ചിലർ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും രാജനെ കക്കയം ക്യാമ്പിൽ ഉരുട്ടിക്കൊന്നപ്പോൾ അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രിയെന്നും ജില്ലാ സെക്രട്ടറി വിമർശിച്ചു. പാട്ടു പാടിയതിനാണ് രാജനെ പിടിച്ചു കൊണ്ടുപോയത്.
advertisement
വയനാട്ടിൽ കീഴടങ്ങിയ വർഗീസിനെ പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയത് UDF ആണെന്നും ജില്ലാ സെക്രട്ടറി വിമർശിച്ചു.അട്ടപ്പാടി സംഭവത്തിൽ മുതലക്കണ്ണീർ ഒഴുക്കുന്നവർ മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണെന്നും സി കെ രാജേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2019 8:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചിലരുടേത് മുതലക്കണ്ണീർ; രാജനെ ഉരുട്ടിക്കൊന്നപ്പോൾ മുഖ്യമന്ത്രി അച്യുതമേനോൻ'; CPIക്കെതിരെ CPM പാലക്കാട് ജില്ലാ സെക്രട്ടറി
