കീഴടങ്ങാനായിരുന്നെങ്കിൽ അവർ ആയുധം കൈവശംവച്ചത് എന്തിനെന്നും എസ്.പി ചോദിച്ചു. കൊല്ലപ്പെട്ടത് കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചവരല്ല. ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണ്. ആക്രമിക്കാനല്ല, പട്രോളിങ്ങിനാണ് പൊലീസ് പോയത്. വ്യാജ ഏറ്റുമുട്ടലാണോ അല്ലയോയെന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ്.പി മാധ്യമങ്ങളോട് പ്രതികരിച്ചു.
Also Read മാവോയിസ്റ്റ് രമയുടെ തലയിലും വെടിയേറ്റു; ശരീരത്തിൽ നിന്നും കണ്ടെടുത്തത് 5 വെടിയുണ്ടകൾ
തിങ്കളാഴ്ച രാവിലെയാണ് ഓപ്പറേഷൻ തുടങ്ങിയത്. മഞ്ചക്കണ്ടിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സങ്കേതം കണ്ടെത്തി. അതിന് സമീപത്തേക്ക് തണ്ടര്‍ബോള്‍ട്ട് നീങ്ങിയപ്പോൾ മാവോയിസ്റ്റുകൾ വെടിയുതിര്‍ത്തു. തിരിച്ച് നടത്തിയ വെടിവയ്പ്പിലാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഇന്‍ക്വസ്റ്റ് ആരംഭിച്ചത്. തഹസില്‍ദാര്‍, സബ്കളക്ടര്‍, ഡോക്ടര്‍, ഫോറന്‍സിക് വിദഗ്ധര്‍, ആയുധ വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, പഞ്ചായത്ത് അംഗങ്ങള്‍, ഡി.എഫ്.ഒ എന്നിവർ സ്ഥലത്തെത്തി. ആ സമയത്ത് പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കവെയാണ് വീണ്ടും വെടിവയ്പ്പുണ്ടായത്.
advertisement
Also Read മാവോയിസ്റ്റുകളുടെ കൊല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
വെടിയേല്‍ക്കാതിരിക്കാന്‍ അവിടെയുണ്ടായിരുന്നവരെല്ലാം നിലത്ത് കിടന്നു. രണ്ട് മണിക്കൂറോളം വെടിവയ്പ് തുടർന്നു. ഇതിനിടയിലാണ് തണ്ടർബോൾട്ടിന്റെ വെടിയേറ്റ്ഒരാൾ കൊല്ലപ്പെട്ടത്. ഇയാളിൽ നിന്നും എ.കെ 47 കണ്ടെടുത്തു. ഇയാൾക്കൊപ്പം രണ്ടു പേർ കൂടി ഉണ്ടായിരുന്നു. ഇവർക്കു വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും എസി.പി പറഞ്ഞു.
Also Read കൊലപ്പെടുത്തിയത് കീഴടങ്ങാൻ തയ്യാറായ മാവോയിസ്റ്റുകളെ; വെളിപ്പെടുത്തൽ
ഒരു എ.കെ 47 തോക്ക്, ഒരു .303 തോക്ക്, നാടന്‍ തോക്കുകക്കുകളും ഉൾപ്പെടെ ഏഴ് ആയുധങ്ങളാണ് കണ്ടെടുത്ത്. നൂറ് റൗണ്ട് വെടിയുണ്ടകൾ മൊബൈല്‍ ഫോൺ, ലാപ്‌ടോപ്പ് എന്നിവയും കണ്ടെടുത്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
