BREAKING: കൊലപ്പെടുത്തിയത് കീഴടങ്ങാൻ തയ്യാറായ മാവോയിസ്റ്റുകളെ; വെളിപ്പെടുത്തൽ
Last Updated:
മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്ന് മുരുകൻ പറയുന്നു. മുന്‍ അഗളി എസ് പി ഇതിനുള്ള ചര്‍ച്ചകള്‍ നടത്തിയെന്നും വെളിപ്പെടുത്തൽ
പാലക്കാട്: കീഴടങ്ങാന്‍ തയ്യാറായിരുന്ന മാവോയിസ്റ്റുകളെയാണ് അട്ടപ്പാടിയില്‍ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മുരുകന്റേതാണ് വെളിപ്പെടുത്തല്‍.
മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്ന് മുരുകൻ പറയുന്നു. മുന്‍ അഗളി എസ് പി ഇതിനുള്ള ചര്‍ച്ചകള്‍ നടത്തി. ഇതിനായി ചിലരെ ദൂതരാക്കിയിരുന്നു. ഇപ്പോള്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായും മുരുകന്‍ പറഞ്ഞു.
അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽവെച്ച് നാലു മാവോയിസ്റ്റുകളാണ് തണ്ടർബോൾട്ടിന്‍റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച നടന്ന വെടിവെയ്പ്പിൽ മൂന്നുപേർ മരിച്ചു. മരിച്ചവരുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്താനായി നൂറോളം വരുന്ന ഉദ്യോഗസ്ഥർ വനത്തിലെത്തിയപ്പോൾ പൊലീസിനുനേരെ വെടിവെയ്പ്പുണ്ടാകുകയും പ്രത്യാക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2019 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: കൊലപ്പെടുത്തിയത് കീഴടങ്ങാൻ തയ്യാറായ മാവോയിസ്റ്റുകളെ; വെളിപ്പെടുത്തൽ