മാവോയിസ്റ്റ് രമയുടെ തലയിലും വെടിയേറ്റു; ശരീരത്തിൽ നിന്നും കണ്ടെടുത്തത് 5 വെടിയുണ്ടകൾ
Last Updated:
തലയില്‍ ഉള്‍പ്പെടെ ഇവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ട്.
തൃശൂർ: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ ശരീരത്തിൽ നിന്നും അഞ്ച് വെടിയുണ്ടകൾ കണ്ടെടുത്തു. രമയുടെ തലയിലും വെടിയേറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. രമയുടെയും കാര്‍ത്തിയുടെയും പോസ്റ്റ്‌മോര്‍ട്ടമാണ് പൂർത്തിയായത്. കൊല്ലപ്പെട്ട സുരേഷ് മണിവാസകം എന്നിവരുടെ പോസ്റ്റുമോർട്ടം തൃശൂർ മെഡിക്കൽ കോളജിൽ പുരോഗമിക്കുന്നു. അതേസമയം ബന്ധുക്കൾ ആശുപത്രിയിൽ എത്തിയെങ്കിലും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ചു.
കാര്‍ത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കളാണ് മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണു മൃതദേഹം ഏറ്റെടുക്കില്ലെന്ന് അവർ അറിയിച്ചിരിക്കുന്നത്.
ഇൻക്വസ്റ്റിന് മുൻപുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. കൈക്കുഞ്ഞുള്ള രമ പൊലീസിനെ ആക്രമിക്കാനല്ല കീഴടങ്ങാനാണ് എത്തിയതെന്നും അവർ പറയുന്നു.
advertisement
രമയുടെ ശരീരത്തില്‍നിന്ന് 5 തിരകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെടുത്തത്. തലയില്‍ ഉള്‍പ്പെടെ ഇവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2019 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റ് രമയുടെ തലയിലും വെടിയേറ്റു; ശരീരത്തിൽ നിന്നും കണ്ടെടുത്തത് 5 വെടിയുണ്ടകൾ


