TRENDING:

മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 11 വർഷത്തിനുശേഷം

Last Updated:

ജയിലിന് പുറത്ത് രൂപേഷിനെ സ്വീകരിക്കാന്‍ ഭാര്യ ഷൈനയും സഹപ്രവര്‍ത്തകരും കാത്തുനിന്നിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് രൂപേഷിനെ വരവേറ്റത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി ജയിലിന് പുറത്തിറങ്ങി. 11 വര്‍ഷത്തിന് ശേഷമാണ് രൂപേഷ് പുറത്തുവരുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് മോചിതനായത്. 2015ല്‍ കോയമ്പത്തൂരില്‍ കറുമത്താപ്പേട്ടയിൽ നിന്നാണ് രൂപേഷിനെയും ഭാര്യ ഉള്‍പ്പടെ അഞ്ച് പേരെയും അറസ്റ്റ് ചെയ്യുന്നത്. കേരളത്തിലും തമിഴ് നാട്ടിലുമായി 42 കേസുകളാണ് രൂപേഷിനുമേല്‍ ചുമത്തപ്പെട്ടത്. അവയില്‍ ചിലതെല്ലാം യുഎപിഎ കേസുകളാണ്. നിലവില്‍ 16 കേസുകളാണ് വിചാരണയിലുള്ളത്. രണ്ട് കേസുകളില്‍ ജിവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു, കൊച്ചി എന്‍ഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസില്‍ സുപ്രീം കോടതി ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്.
രൂപേഷ്
രൂപേഷ്
advertisement

രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എന്‍ഐഎ ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്. ജയിലിന് പുറത്ത് രൂപേഷിനെ സ്വീകരിക്കാന്‍ ഭാര്യ ഷൈനയും സഹപ്രവര്‍ത്തകരും കാത്തുനിന്നിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് രൂപേഷിനെ വരവേറ്റത്.

സമാനമായ കേസിൽ അറസ്റ്റിലായ പലരും മോചിതരായെങ്കിലും രൂപേഷ് ജയിലിൽ തുടരുകയായിരുന്നു. കഴിഞ്ഞ രൂപേഷിന്റെ നോവൽ പ്രസിദ്ധീകരിക്കുന്നതിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായിരുന്നു. ജയിലില്‍ വച്ച് എഴുതിയ തന്‍റെ പുസ്തകമായ ബന്ധിതരുടെ ഓര്‍മക്കുറിപ്പുകളില്‍ പുറത്തിറക്കുന്നതിന് അനുവദിക്കാതിരുന്നതിലൂടെ ഇടതു ഭരണം അതിന്‍റെ അധികാര രൂപം കാണിച്ചുവെന്ന് രൂപേഷ് കുറ്റപ്പെടുത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Maoist leader Roopesh has been released from the Viyyur Central Jail in Thrissur after spending 11 years in custody. He was arrested in 2015 from Karumathampatti, Coimbatore, along with his wife and three others. Roopesh faced a total of 42 cases across Kerala and Tamil Nadu, including several under the Unlawful Activities (Prevention) Act (UAPA). While he was sentenced to life imprisonment in two cases, the Supreme Court's intervention in the Vellamunda case paved the way for his bail.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 11 വർഷത്തിനുശേഷം
Open in App
Home
Video
Impact Shorts
Web Stories