എന്നാൽ, കെ സ്മാർട്ട് വരുന്നതിനും മുന്‍പേ തന്നെ ഗുരുവായൂർ നഗരസഭ സ്മാർട്ടാണ്. അരമണിക്കൂര്‍ കൊണ്ട് വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സൗകര്യം ഗുരുവായൂരില്‍ തുടങ്ങിയിട്ട് 5 വർഷമായി. ഗുരുവായൂർ നഗരസഭയിൽ വിവാഹ സര്‍ട്ടിഫിക്കറ്റുകൾ അരമണിക്കൂര്‍ കൊണ്ട് ലഭ്യമാകും. ഇതിനും മുന്നേ ഓൺലൈൻ സർട്ടിഫക്കറ്റ് ലഭ്യമാകും. ഇത് കെ സ്മാർട്ട് വന്നതിനു ശേഷം ഉണ്ടായതല്ലെന്ന് ചുരുക്കം. കെ-സ്മാർട്ടിന്‍റെ വരവോടെ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായിട്ടുണ്ട്.
advertisement
കഴിഞ്ഞ ദിവസം വിവാഹിതരായ സുരേഷ് ഗോപിയുടെ മകളും മരുമകനും നഗരസഭാ ഓഫീസിലെത്തി വിവാഹ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്ന ഫോട്ടോ മന്ത്രി എം ബി രാജേഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കെ- സ്മാര്‍ട്ട് വന്നശേഷം നഗരസഭകളെല്ലാം സ്മാര്‍ട്ടായി എന്നതായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ ഗുരുവായൂർ നഗരസഭ വർഷങ്ങൾ മുന്നേ സ്മാർട്ടായിട്ടുണ്ടെന്നതാണ് വാസ്തവം.
അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണവും ദിവസേന കൂടിവരികയാണ്. ചിങ്ങത്തിൽ അപേക്ഷകരുടെ എണ്ണം ഇരട്ടിയാകാറുണ്ടെങ്കിലും തടസങ്ങളുണ്ടാകാറില്ല. ഇതിനായി അവധി ദിനങ്ങളിലും ഓഫീസിൽ ജീവനക്കാരുണ്ടാകും. കെ- സ്മാര്‍ട്ട് വന്നശേഷം അപേക്ഷകള്‍ക്കൊപ്പം വരനും വധുവും വീഡിയോ കൂടി അപ്ലോഡ് ചെയ്താല്‍ നഗരസഭയില്‍ എത്തുന്നത് ഒഴിവാക്കാം എന്നത് മാത്രമാണ് മാറ്റം.
Also read-ഭാഗ്യയെ ശ്രേയസിന് കൈപിടിച്ച് നല്‍കി സുരേഷ് ഗോപിയും രാധികയും; ചിത്രങ്ങള്‍
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള വധൂവരന്മാരാണ് ഗുരുവായൂരിൽ വിവാഹം കഴിക്കാനായെത്തുന്നത്. വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയാൽ അവർക്ക് ബുദ്ധിമുട്ടാകും. ഇത് കണക്കിലെടുത്താണ് കെ- സ്മാർട്ടിന് മുൻപേ ഗുരുവായൂർ നഗരസഭ സ്മാർട്ടായത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാർ ജോലിക്കുണ്ടാകും.