TRENDING:

ശുദ്ധികലശത്തിന് KSU; സജീവമല്ലാത്ത ജില്ലാ ഭാരവാഹികൾക്ക് കൂട്ട സസ്പെൻഷൻ

Last Updated:

ജില്ലാ വൈസ് പ്രസിഡൻ്റുമാർ, ജന.സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, നിയോജക മണ്ഡലം പ്രസിഡൻ്റുമാർ എന്നിവർ നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംഘടനയിൽ ശുദ്ധികലശത്തിനൊരുങ്ങി കെ എസ് യു നേതൃത്വം. 'രാസ ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം' എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ക്യാമ്പസ് ജാഗരൻ യാത്ര പാലക്കാട് പിന്നിട്ടപ്പോഴാണ് യാത്രയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കാത്തതും സജീവമല്ലാത്തതുമായ കാസർഗോഡ്, കണ്ണൂർ, വയനാട്,കോഴിക്കോട് ജില്ലകളിലെ ജില്ലാ ഭാരവാഹികളെ സംസ്ഥാന പ്രസിഡൻ്റിൻ്റെ നിർദ്ദേശപ്രകാരം ജില്ലകളുടെ സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറിമാർ എന്നിവരെ സസ്പെൻ്റ് ചെയ്തത്.
News18
News18
advertisement

Also Read  - എറണാകുളം കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് 2 കിലോ കഞ്ചാവ് പിടിച്ചു; 3 വിദ്യാർത്ഥികൾ പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജില്ലാ വൈസ് പ്രസിഡൻ്റുമാർ, ജന. സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, നിയോജക മണ്ഡലം പ്രസിഡൻ്റുമാർ എന്നിവർ നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. കാസർഗോഡ് 24, കണ്ണൂരിൽ 17, വയനാട് 26, കോഴിക്കോട് 20 ഭാരവാഹികളെയാണ് മിന്നൽ വേഗത്തിൽ സസ്പെൻ്റ് ചെയ്തത്. യാത്ര സമാപിക്കുന്ന മാർച്ച് 19ന് മതിയായ കാരണങ്ങൾ ബോധിപ്പിക്കുന്ന ഭാരവാഹികളെ തിരിച്ചെടുക്കാനും, മറ്റുള്ളവരെ സംഘടനാ പദവികളിൽ നിന്ന് നീക്കം ചെയ്യാനുമാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശുദ്ധികലശത്തിന് KSU; സജീവമല്ലാത്ത ജില്ലാ ഭാരവാഹികൾക്ക് കൂട്ട സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories