Wayanad landslides (വയനാട് ഉരുൾപൊട്ടൽ) Live Updates
സംഭവ സ്ഥലത്ത് ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം വയനാടിലേക്ക് നീങ്ങുവാൻ നിർദേശിച്ചിട്ടുണ്ട്. 16 പേർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വയനാട് കുഞ്ഞോം ചെറുവയലിലും മണ്ണിടിച്ചിൽ ഉണ്ടായി.
ALSO READ: വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ: നിരവധിപേർ കുടുങ്ങിക്കിടക്കുന്നു, ചൂരൽമല ഒറ്റപ്പെട്ടു
ഇന്ന് പുലർച്ചെ 2 മണിക്കാണ് ആദ്യ ഉരുൾപോട്ടൽ ഉണ്ടായത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായുമാണ് റിപ്പോർട്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.
advertisement
ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. നിരവധി ആളുകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. പ്രദേശത്തെ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. പ്രധാന പാലം തകർന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാകുന്നുവെന്നാണ് ലഭിക്കുന്ന സൂചന.