TRENDING:

മറ്റാരുണ്ട് LDF അല്ലാതെ! നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ടാ​ഗ് ലൈൻ

Last Updated:

2016-ൽ 'എൽഡിഎഫ് വരും എല്ലാം ശരിയാകും' എന്ന മുദ്രാവാക്യവുമായാണ് മുന്നണി ഭരണത്തിലെത്തിയത്

advertisement
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ പുതിയ പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി. 'മറ്റാരുണ്ട് LDF അല്ലാതെ’ എന്നതാണ് ഇത്തവണത്തെ പ്രധാന മുദ്രാവാക്യം. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും ജനങ്ങളിലെത്തിച്ചുകൊണ്ടുള്ള പ്രചാരണത്തിനാണ് മുന്നണി തുടക്കമിടുന്നത്.
വികസന നേട്ടങ്ങളെ മുൻനിർത്തിയുള്ളതാണ് മുദ്രാവാക്യം
വികസന നേട്ടങ്ങളെ മുൻനിർത്തിയുള്ളതാണ് മുദ്രാവാക്യം
advertisement

സിപിഎം ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ എൽഡിഎഫിന്റെ പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം വികസന നേട്ടങ്ങളെ മുൻനിർത്തിയുള്ളതാണ്. 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' എന്ന പ്രധാന വാചകത്തോടൊപ്പം വയനാട് ടൗൺഷിപ്പ്, അതിദാരിദ്ര്യ നിർമ്മാർജ്ജനം, ലൈഫ് മിഷൻ ഭവനപദ്ധതി, തൊഴിലവസരങ്ങൾ, പട്ടയ വിതരണം, ലോകോത്തര നിലവാരത്തിലുള്ള സർക്കാർ ആശുപത്രികൾ തുടങ്ങി സർക്കാർ നടപ്പിലാക്കിയ വിവിധ ജനക്ഷേമ പദ്ധതികൾ ചേർത്തുകൊണ്ടാണ് മുദ്രാവാക്യം പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. 2016-ൽ 'എൽഡിഎഫ് വരും എല്ലാം ശരിയാകും' എന്ന മുദ്രാവാക്യവുമായാണ് മുന്നണി ഭരണത്തിലെത്തിയത്. തുടർന്ന് 2021-ൽ 'ഉറപ്പാണ് എൽഡിഎഫ്' എന്ന മുദ്രാവാക്യമുയർത്തി രണ്ടാം പിണറായി സർക്കാരും അധികാരമേറ്റു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേതൃത്വം നൽകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മറ്റാരുണ്ട് LDF അല്ലാതെ! നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ടാ​ഗ് ലൈൻ
Open in App
Home
Video
Impact Shorts
Web Stories