പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates
പുതുപ്പള്ളിയിൽ പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കാനിരിക്കുകയാണ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഉച്ച മുതൽ റോഡ് ഷോകൾ ആരംഭിച്ചിരുന്നു. അവസാനവട്ടം ആവേശകരമായ പ്രചരണത്തിലാണ് മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളും.
advertisement
മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോ നടത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം ചാണ്ടി ഉമ്മനും പങ്കുചേരുമെന്നും അറിയിച്ചിരുന്നു. ഇതിനിടയിലാണ് അവസാന നിമിഷം വരെ പരാമവധി പ്രചരണം നടത്താനായി കലാശക്കൊട്ടിൽ പങ്കെടുക്കില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്.
Also Read- പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചരണം ഇന്ന് അവസാനിക്കും
വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക.
ഉമ്മൻ ചാണ്ടി ഒരു വികാരമാണെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാർ വിരുദ്ധ വികാരം മണ്ഡലത്തിലുണ്ട്. സമുദായ നേതാക്കളെ ബ്ലാക് മെയിൽ ചെയ്യാൻ സർക്കാർ സമ്മർദ്ദം ഉപയോഗിച്ചതായും ചാണ്ടി ഉമ്മന്റെ പിന്തുണ കുറയ്ക്കാനാണ് ഈ ശ്രമമെന്നും വിഡി സതീശൻ ആരോപിച്ചു.