'കോൺഗ്രസ് പ്രവർത്തകർ സൈബർ ആക്രമണം നടത്തുമെന്ന് കരുതുന്നില്ല'; ജെയ്ക്കിന്റെ ഭാര്യയോട് ക്ഷമ ചോദിച്ച് ചാണ്ടി ഉമ്മൻ
- Published by:Naseeba TC
- news18-malayalam
Last Updated:
കഴിഞ്ഞ 20 വർഷമായി താനും കുടുംബവും നിരന്തരം അധിക്ഷേപത്തിനിരയായെന്നും ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകർ ആണെങ്കിൽ ക്ഷമ ചോദിക്കുന്നതായി ചാണ്ടി ഉമ്മൻ. സൈബർ ആക്രമണം കോൺഗ്രസ് പ്രവർത്തകർ ചെയ്യുമെന്ന് കരുതുന്നില്ല. സൈബർ ആക്രമണത്തോട് യോജിപ്പില്ല. കഴിഞ്ഞ 20 വർഷമായി താനും കുടുംബവും നിരന്തരം അധിക്ഷേപത്തിനിരയായെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പിതാവിന് കൃത്യമായ ചികിത്സ നൽകിയെന്ന് മകനെന്ന രീതിയിൽ ഉറപ്പിച്ചു പറയുന്നു. ചികിത്സയുമായി ബന്ധപ്പെട്ട ശബ്ദരേഖ പ്രചരിപ്പിച്ചത് ഇടത് കേന്ദ്രങ്ങളെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
Also Read- സൈബർ ആക്രമണം: ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു പൊലീസിൽ പരാതി നൽകി
സൈബർ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജെയ്ക്കിന്റെ ഭാര്യ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിനായി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയതിനെ സമൂഹ മാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ചുവെന്നാണ് കോട്ടയം എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
advertisement
Also Read- പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചരണം ഇന്ന് അവസാനിക്കും
സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമിൽ നിന്നാണെന്നും സ്ത്രീകൾ പോലും അതിനെ അനുകൂലിക്കുന്നത് കണ്ടു. കോൺഗ്രസ് അനുഭാവം ഉള്ളവരാണെന്നും പരാതിയിൽ ഗീതു പറയുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപമുണ്ടാക്കി വോട്ട് പിടിക്കാൻ ജെയ്ക്ക് ശ്രമിക്കുന്നുവെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Puthuppally,Alappuzha,Kerala
First Published :
September 03, 2023 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോൺഗ്രസ് പ്രവർത്തകർ സൈബർ ആക്രമണം നടത്തുമെന്ന് കരുതുന്നില്ല'; ജെയ്ക്കിന്റെ ഭാര്യയോട് ക്ഷമ ചോദിച്ച് ചാണ്ടി ഉമ്മൻ