Also Read-തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം: മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
കത്ത് ഷെയർ ചെയ്ത സംഭവം പാർട്ടി അന്വേഷിക്കണം. ഈ വിഷയത്തില്‍ ഒളിച്ചുകളിക്കേണ്ട ആവശ്യം തനിക്കില്ല. വിഷയം അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും മേയർ പറഞ്ഞു.ആദ്യം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതി നൽകിയ ശേഷമാണ് മേയർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. അതിന് മുൻപ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി.
advertisement
അതേസമയം, വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ കത്ത് എങ്ങനെയാണ് രൂപപ്പെട്ടത് എന്നത് സംബന്ധിച്ച് നിയമപരമായ നിലപാട് സ്വീകരിക്കുമെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.