'വ്യാജ കത്ത് തയാറാക്കിയെങ്കിൽ അവരെ പിടികൂടട്ടെ; പാർട്ടിക്കാരെ ജോലിക്ക് തിരുകിക്കയറ്റുന്ന രീതി സിപിഎമ്മിനില്ല': എം.വി ഗോവിന്ദന്‍

Last Updated:

വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു

തിരുവനന്തപുരം കോർപറേഷനിലെ നിയമന വിവാദത്തിൽ മേയറെ പിന്തുണച്ച് സിപിഎം. കത്ത് വ്യാജമാണെന്ന് മേയർ ആര്യാ രാജേന്ദ്രന്‍ പാർട്ടിയെ അറിയിച്ചിട്ടുള്ളതായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. വ്യാജ കത്തിൽ അന്വേഷണം നടക്കട്ടെ, വിഷയം ആഭ്യന്തര വകുപ്പ് അന്വേഷിക്കണം.. പാർട്ടിക്കാരെ ജോലിക്ക് തിരുകിക്കയറ്റുന്ന രീതി സിപിഎമ്മിനില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വിവാദമായ കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
സിപിഎമ്മിന് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. കത്ത് തയ്യാറാക്കിയവരെ കണ്ടുപടിച്ചോട്ടെ. 295 തസ്തികകളിലേക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഗവര്‍ണര്‍ക്കെതിരായ നീക്കം ശക്തമാക്കും
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ നീക്കവുമായി സിപിഎം. സർവ്വകലാശാലകളിൽ ആർഎസ്എസുകാരെ തിരുകിക്കയറ്റാനുള്ള ശ്രമം ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഗവര്‍‌ണറുടെ നീക്കത്തെ നിയമപരമായും ഭരണഘടനാപരമായും എതിരിടും. ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഗവര്‍ണറുടെ ചാന്‍സലര്‍ പദവിയും അധികാരങ്ങളും. അവ നല്‍കണോ എന്നകാര്യത്തില്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണറുടെ നടപടി നിയമപരമായും ഭരണഘടനാപരമായും എങ്ങനെ കൈകാര്യം ചെയ്യണമെന്നകാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.
advertisement
വിഴിഞ്ഞം പൂര്‍ത്തിയാക്കണം
വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കണമെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ. സമരം തീർക്കണം...സമരം ചെയ്യുന്നവരെല്ലാം രാഷ്ട്ര വിരുദ്ധരാണെന്ന കേന്ദ്രസർക്കാർ നിലപാട് സിപിഎമ്മിന് ഇല്ല... പുനരധിവാസം ഉൾപ്പെടെ തൊഴിലാളികളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വ്യാജ കത്ത് തയാറാക്കിയെങ്കിൽ അവരെ പിടികൂടട്ടെ; പാർട്ടിക്കാരെ ജോലിക്ക് തിരുകിക്കയറ്റുന്ന രീതി സിപിഎമ്മിനില്ല': എം.വി ഗോവിന്ദന്‍
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement