TRENDING:

ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിയ്ക്കുന്നവരോട് തിരുവനന്തപുരം മേയർ വിവി രാജേഷ്

Last Updated:

മാർച്ച് ആദ്യവാരത്തോടെ എൻഡിഡിബിയുടെ ഉടമസ്ഥതയിലുള്ള പോർട്ടബിൾ എബിസി സെന്റർ നഗരത്തിൽ പ്രവർത്തനം ആരംഭിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർമാരുടെ ഡൽഹി യാത്രയെ പരിഹസിച്ചവർക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ഡൽഹി സന്ദർശനത്തിന്റെ ഫലമായി നഗരത്തിലെ തെരുവ് നായ പ്രശ്നത്തിന് ശാശ്വത പരിഹാരമാകാൻ പോകുകയാണെന്നും 45 ദിവസം കൊണ്ട് 450 നായകളെ വന്ധീകരിക്കാനുള്ള വൻ പദ്ധതിക്ക് തുടക്കമാകുമെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മേയറുടെ പ്രതികരണം.
News18
News18
advertisement

പാർലമെന്റ് മന്ദിരത്തിൽ വെച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ് (NDDB) ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടു തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എൻഡിഡിബി എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. രാജീവ്, റീജിയണൽ ഹെഡ് റോമി ജേക്കബ് എന്നിവർ തലസ്ഥാനത്തെത്തി വിഴിഞ്ഞത്തെ നായ ഷെൽട്ടറിൽ സന്ദർശനം നടത്തി. നഗരസഭയിലെ വെറ്ററിനറി ഉദ്യോഗസ്ഥരുമായി ചേർന്ന് പദ്ധതിയുടെ അടുത്ത ഘട്ടം ഉദ്യോഗസ്ഥർ ചർച്ച ചെയ്തു.

മാർച്ച് ആദ്യവാരത്തോടെ എൻഡിഡിബിയുടെ ഉടമസ്ഥതയിലുള്ള പോർട്ടബിൾ എബിസി (വന്ധീകരണ) സെന്റർ നഗരത്തിൽ പ്രവർത്തനം ആരംഭിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നായകളെ വന്ധീകരിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഡൽഹിയിൽ തങ്ങൾ സംസാരിച്ച ഉദ്യോഗസ്ഥർ തൊട്ടുപിന്നാലെ തിരുവനന്തപുരത്തെത്തിയത് സന്ദർശനത്തിന്റെ വിജയമാണെന്ന് മേയർ ചൂണ്ടിക്കാട്ടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വി വി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം, 'തിരു:കോർപ്പറേഷൻ കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ പാർലമെൻ്റ് മന്ദിരത്തിൽ വച്ച് ബഹു:കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ്റെ നേതൃത്വത്തിൽ നാഷണൽ ഡയറി ഡെവലപ്പ്മെൻ്റെ ബോർഡ് (NDDB) ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളുടെ തുടർച്ചയായി ഇന്നു തന്നെ ഉദ്യോഗസ്ഥരായ S Rajeev NDDB എക്സിക്യൂട്ടിവ് ഡയറക് ടർ,റോമി ജേക്കബ് റീജിയണൽ ഹെഡ് (സൗത്ത് ) എന്നിവർ തിരുവനന്തപുരത്തെത്തുകയും തെരുവ് നായകളെ പാർപ്പിച്ചിരിയ്ക്കുന്ന വിഴിഞ്ഞത്തെ ഷെൽട്ടറിൽ സന്ദർശനം നടത്തി തൃപ്തികരമായ വിലയിരുത്തലിന് ശേഷം കോർപ്പറേഷനിൽ വെറ്റിനറി ഡോ:ശ്രീരാഗ്,ഷെൽട്ടർ ഉടമ ശ്രീമതി സംഗീത സുരേഷ് എന്നിവരുമയി തെരുവ്നായ് പരിപാലനത്തിൻ്റെ അടുത്ത ഘട്ടം ചർച്ച കൾ ആരംഭിച്ചു.അതിൻ്റെ അടിസ്ഥാനത്തിൽ മാർച്ച് ആദ്യ വാരം NDDB ഉടമസ്ഥതയിലുള്ള portable ABC സെൻ്റെർ തിരു:കോർപ്പറേഷനിൽ പ്രവർത്തനം ആരംഭിയ്ക്കും. 45 ദിവസം കൊണ്ട് 450 നായകളെ വന്ധീകരിയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നു.ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിയ്ക്കുന്നവരോട് ഇത്തരത്തിൽ ഓരോ പ്രവർത്തനങ്ങളാണ് മറുപടി.ഇന്നലെ ഞങ്ങളെത്തി ഒപ്പം ഡൽഹിയിൽ സംസാരിച്ച ഉദ്യോഗസ്ഥരും'.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിയ്ക്കുന്നവരോട് തിരുവനന്തപുരം മേയർ വിവി രാജേഷ്
Open in App
Home
Video
Impact Shorts
Web Stories