പ്രാഥമിക പരിശോധനക്ക് ശേഷം കിടത്തി ചികിത്സക്കായി അദ്ദേഹത്തെ മെഡിസിൻ വാർഡിലേക്കും പിന്നീട് പേവാർഡിലേയ്ക്കും മാറ്റി. മെഡിക്കൽ ബോർഡ് ഉടൻ ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിനു ശേഷമാകും ഡിസ്ചാർജ് ചെയ്യണമോ, ആശുപത്രിയിൽ തന്നെ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ അധ്യക്ഷതയിലാകും ബോർഡ് ചേരുന്നത്.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന രവീന്ദ്രൻ മെഡിക്കൽ ബോർഡ് തീരുമാനത്തിന് ശേഷം ഇ ഡി യെ നിലപാട് അറിയിച്ചേക്കും.
advertisement
മൂന്നാം തവണയാണ് രവീന്ദ്രൻ മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നത്.
ഇഡി ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രൻ കോവിഡ് ബാധിച്ച് ചികിൽസയിലായി. രോഗമുക്തനായ ശേഷം രണ്ടാമതും ഇഡി നോട്ടീസ് നൽകി. എന്നാൽ കോവിഡാനന്തര പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രൻ വീണ്ടും ചികിൽസ തേടി. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. മൂന്നാമതും രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരിക്കെയാണ് ഇത്തവണ ആശുപത്രിയിൽ എത്തിയത്.
ALSO READ: Actress Archana Kavi| നടി അർച്ചന കവിയും അബീഷും വേർപിരിഞ്ഞു?; വിവാഹമോചനം ശരിവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ച[NEWS]വരനും വധുവും ദേ ഭിത്തിയിൽ ഇങ്ങനിരിക്കും; തെരഞ്ഞെടുപ്പ് കാലത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ
[NEWS]പ്രമുഖ സീരിയൽ താരം ചിത്ര ഹോട്ടല്‍ മുറിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന[NEWS]
ചോദ്യം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാൽ ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നതും നിർണായകമാണ്. രവീന്ദ്രന്റെ ആശുപത്രിവാസം ചോദ്യംചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.
അതിനിടെ സി എം രവീന്ദ്രനെ പിന്തുണച്ച് കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. സി എം രവീന്ദ്രൻ സത്യസന്ധനാണെന്നും കുടുക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. അസുഖ ബാധിതനായതിനാലാണ് ചികിത്സ തേടിയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു
സി എം രവീന്ദ്രൻ്റെ ജീവന് ഭീഷണിയുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഉന്നതരുടെ പേര് രവീന്ദ്രൻ പറയുമെന്ന് സംശയിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു