വരനും വധുവും ദേ ഭിത്തിയിൽ ഇങ്ങനിരിക്കും; തെരഞ്ഞെടുപ്പ് കാലത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ

Last Updated:
തെരഞ്ഞെടുപ്പ് കാലത്തെ പോസ്റ്റർ പതിക്കലും വോട്ടുപിടുത്തവും ജനകീയ പ്രവർത്തനങ്ങളുമെല്ലാം ഇ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിൽ കാണാം. (റിപ്പോർട്ട്- രാഹുൽദാസ് എം വി)
1/7
 വിവാഹ ഫോട്ടോ ഷൂട്ട് എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഓരോ മലയാളികളുടെയും ചിന്ത. അടുത്തിടെ പ്രത്യക്ഷപ്പെട്ട ചില സേവ് ദി ഡേറ്റ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് ഗ്ലാമറസ് അവതരണം കൊണ്ടാണ്. എന്നാൽ ചർച്ചയാകാനും ശ്രദ്ധിക്കപ്പെടാനും ഗ്ലാമറസ് ഫോട്ടോകളൊന്നും വേണ്ടെന്ന് തെളിയിക്കുകയാണ് കോട്ടയത്ത് നിന്നുള്ള ഈ ചിത്രങ്ങൾ.

advertisement
2/7
 സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലാകുന്നത് അതിലെ ഗ്ലാമറസ് കൊണ്ടോ, അതിന്റെ ദൃശ്യഭംഗി കൊണ്ടോ ആകണമെന്നില്ല. സാമൂഹിക പശ്ചാത്തലമാണ് പ്രധാനം. തദ്ദേശ തെര‍ഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. അപ്പോൾ പിന്നെ പ്രതിശ്രുത വരനും വധുവിനും അതിൽ നിന്ന് മാറി നിൽക്കാനാകുമോ?

3/7
 കോട്ടയത്തു നിന്നുള്ള സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലാകുന്നത് അവതരണത്തിലെ വ്യത്യസ്തത കൊണ്ടാണ്. ഫോട്ടോ ഷൂട്ടിലെ താരം വരനും വധുവും ആണെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ രംഗങ്ങൾ കോർത്തിണക്കിയ സേവ് ദി ഡേറ്റ ചിത്രങ്ങളാണിത്.

4/7
 കാലാനുഗതമായ മാറ്റത്തിനൊപ്പം വിവാഹ രീതികളും ആഘോഷങ്ങളും മാറുമ്പോൾ ഫോട്ടോ ഷൂട്ടുകളും വ്യത്യസ്തത പരീക്ഷിക്കുകയാണ്. ഇത്തരമൊരു പുതുമയാണ് മുണ്ടക്കയം ആത്രേയ വെഡിംഗ് സ്റ്റോറീസിന്റെ ഈ ഫോട്ടോ ഷൂട്ട്.

5/7
 തെരഞ്ഞെടുപ്പ് കാലത്തെ പോസ്റ്റർ പതിക്കലും വോട്ടുപിടുത്തവും ജനകീയ പ്രവർത്തനങ്ങളുമെല്ലാം ഇ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിൽ കാണാം.

6/7
 കുടിവെള്ള വിഷയവും റോഡ് നവീകരണ പ്രവൃത്തികളുമൊക്കെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിൽ വിഷയമാകുന്നു. അതും തീർത്തും റിയലിസ്റ്റിക്കായി തന്നെ.

7/7
 കുട്ടിക്കാനം ഏലപ്പാറയാണ് ലൊക്കേഷൻ. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന്റെ സന്തോഷത്തിലാണ് ഇടുക്കി പള്ളിക്കുന്ന് സ്വദേശി സോബിൻ രാജനും ആൻസി അരുണും. ഈ മാസം 26നാണ് ഇരുവരുടേയും വിവാഹം.

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement