TRENDING:

COVID 19 | ചികിത്സയിലുള്ള മന്ത്രി ജയരാജന്റെയും ഭാര്യയുടെയും നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Last Updated:

കഴിഞ്ഞ ഞായറാഴ്ച മുതൽ കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയ്ക്കും രണ്ടുദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ഗവൺമെന്റ് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ള വ്യവസായവകുപ്പ്‌ മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ ഇന്ദിരയുടേയും ആരോഗ്യനില തൃപ്തികരം. വിവിധ വിഭാഗങ്ങളിലെ മേധാവികളടങ്ങുന്ന എട്ടംഗ വിദഗ്ദ മെഡിക്കൽ സംഘമാണ്‌ മന്ത്രിയേയും പത്നിയേയും ചികിത്സിക്കുന്നത്‌.
advertisement

സംസ്ഥാന കോവിഡ്‌ കൺട്രോൾ ബോർഡ്‌ മുമ്പാകെ സമർപ്പിക്കുന്ന ഓരോ ദിവസത്തേയും റിപ്പോർട്ടിൽ, ഇരുവരുടേയും ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ പ്രത്യേക റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്‌. മന്ത്രിയുടേയും ഭാര്യയുടേയും ആരോഗ്യസ്ഥിതി സംബന്ധിച്ചും ആശുപത്രിയിലെ കോവിഡ്‌ രോഗികളുടെ ചികിത്സ സംബന്ധിച്ചും മുഖ്യമന്ത്രി ആശുപത്രി സൂപ്രണ്ടുമായി ചർച്ച ചെയ്തു.

You may also like: 'നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല'; മാധ്യമങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ [NEWS]വയനാട്ടിൽ കൊമ്പു കോർത്ത് കാട്ടുക്കൊമ്പൻമാർ; ഒരാനയ്ക്ക് ദാരുണാന്ത്യം [NEWS] പുതിയ കെപിസിസി സെക്രട്ടറിമാർ ഉടൻ; മുൻ മന്ത്രി പി കെ ജയലക്ഷ്മി അടക്കം 10 ജനറൽ സെക്രട്ടറിമാർ കൂടി [NEWS]

advertisement

കഴിഞ്ഞ ഞായറാഴ്ച മുതൽ കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയ്ക്കും രണ്ടുദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക്കും പങ്കെടുത്തിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | ചികിത്സയിലുള്ള മന്ത്രി ജയരാജന്റെയും ഭാര്യയുടെയും നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
Open in App
Home
Video
Impact Shorts
Web Stories