വയനാട്ടിൽ കൊമ്പു കോർത്ത് കാട്ടുക്കൊമ്പൻമാർ; ഒരാനയ്ക്ക് ദാരുണാന്ത്യം
- Published by:Asha Sulfiker
- news18-malayalam
Last Updated:
തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്
വയനാട്: വടക്കേ വയനാട് ഫോറസ്റ്റ് സെക്ഷനിൽപ്പെട്ട തിരുനെല്ലി കാട്ടിൽ കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടിയതിൽ ഒരു കാട്ടുകൊമ്പൻ ചെരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാവാം ഏറ്റുമുട്ടൽ നടന്നതെന്നാണ് കരുതപ്പെടുന്നത്.

തിരുനെല്ലി പഞ്ചായത്തിലെ ഭൂരി ഭാഗം പ്രദേശങ്ങളും തോൽ പെട്ടി വന്യജീവി സങ്കേതത്തെ ചുറ്റി കിടക്കുന്നയിടങ്ങളാണ്. കൂടുതൽ വന്യജീവി സാന്നിധ്യമുള്ള ഇടങ്ങളുമാണിത്.
തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊമ്പന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞത് എന്നാണ് പ്രാഥമികമായ തീരുമാനം. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ കൈക്കൊണ്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2020 2:14 PM IST