കെ പി സി സി സെക്രട്ടറിമാരുടെ പട്ടിക ഹൈക്കമാൻഡിന് കൈമാറി. 89 അംഗ പട്ടികയാണ് കൈമാറിയത്. നേരത്തെ 115 അംഗ പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നില്ല. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി അടക്കം 10 ജനറൽ സെക്രട്ടറിമാർ കൂടി വരും.
മുകുൾ വാസ്നിക് കേരളത്തിന്റെ ചുമതല ഒഴിയും മുൻപ് പട്ടികക്ക് അംഗീകാരം നേടിയെടുക്കാനാണ് ശ്രമം. നേരത്ത നല്കിയ പട്ടിക, എണ്ണം കൂടുതലാണെന്നും സംവരണ തത്വങ്ങള്‍ പാലിച്ചില്ലെന്നും ആരോപിച്ച് തിരിച്ചയച്ചിരുന്നു. രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും ചര്‍ച്ച നടത്തിയാണ് കെ.പി.സി.സി പ്രസിഡന്റ് കഴിഞ്ഞദിവസം സെക്രട്ടറിമാരുടെ പട്ടിക പുതുക്കിയത്. എം.പിമാര്‍ നിര്ദേശിച്ച പേരുകളില്‍, അനര്‍ഹരെന്ന് ആക്ഷേപമുള്ളവരെയെല്ലാം ഒഴിവാക്കി. വനിത ദളിത് സംവരണം കൂടി ഉറപ്പുവരുത്തിയാണ് 89 അംഗ പട്ടിക.
You may also like:Life Mission | ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ഇ.പി.ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റി; അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രൻ [NEWS]കൊല്ലത്ത് പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; യുവതി അറസ്റ്റിൽ [NEWS] കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് സെന്‍ററിൽ യുവതിയെ പീഡിപ്പിച്ചു; അറ്റന്‍ഡർ അറസ്റ്റില്‍ [NEWS]
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പട്ടിക പുതുക്കി നല്കാത്തത് മനപൂർവമാണന്ന് ചിലര്‍ ദേശീയ നേതൃത്വത്തോട് പരാതിപ്പെട്ടതോടെയാണ് വീണ്ടും ചര്‍ച്ച നടന്നത്. സ്വന്തം നോമിനികളെ ഒഴിവാക്കിയതിൽ എം.പിമാര്‍ക്ക് എതിര്‍പ്പുണ്ട്. സെക്രട്ടറിമാരുടെ പട്ടികയ്ക്കൊപ്പം മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ വി.ജെ പൗലോസ്, മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി സെക്രട്ടറിയായിരുന്ന വിജയൻ തോമസ്, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, ദീപ്തി മേരി വര്‍ഗീസ്, കെ.എസ് യു മുന്‍ പ്രസിഡന്റ് വി.എസ് ജോയി തുടങ്ങിയവരുടെ പേരുകള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.