മന്ത്രിയുടെ മകൻ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ജയരാജൻ്റെ ഭാര്യ ബാങ്കിലെത്തി ലോക്കർ തുറന്നത് വിവാദമായിരുന്നു. കേരള ബാങ്ക് കണ്ണൂർ ശാഖയിലാണ് മന്ത്രിയുടെ ഭാര്യ എത്തിയത്. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് ലോക്കർ തുറക്കുകയും സ്ഥിരം നിക്ഷേപങ്ങളിൽ ഇടപാടുകൾ നടത്തുകയും ചെയ്തു. പിന്നീട് കൈയിലെ ഒര പവൻ സ്വർണമാല തൂക്കി നോക്കി. സംഭവത്തെ തുടർന്ന് ബാങ്കിലെ മൂന്ന് പേർ ക്വറന്റീനിൽ പോകേണ്ടി വന്നു. ബാങ്കിന്റെ മുൻ സീനിയർ മാനേജർ കൂടിയാണ് പി കെ ഇന്ദിര.
advertisement
Also Read- മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി
മകന് സ്വർണക്കടത്തുകേസ് പ്രതി സ്വപ്നസുരേഷുമായി ബന്ധമുണ്ടെന്ന് എന്ന വിവരംപുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെയുടെ ഭാര്യ ബാങ്കിലെത്തി ലോക്കർ തുറന്നതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു.
എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഭാര്യ വ്യക്തമാക്കി. പേരകുട്ടികളുടെ പിറന്നാളുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കാണ് ബാങ്കിൽ എത്തിയത് എന്ന് പി കെ ഇന്ദിരയുടെ നിലപാട്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഇല്ലാത്തതിനാൽ ക്വറന്റീനിൽ കഴിയണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നില്ല. മന്ത്രിക്ക് ഒപ്പം പരിശോധന നടത്തിയപ്പോൾ പക്ഷേ രോഗം സ്ഥിരീകരിച്ചു. വിവാദങ്ങൾക്ക് മുമ്പാണ് ബാങ്കിൽ പോയതെന്നും പി കെ ഇന്ദിര ന്യൂസ് 18 നോട് പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ ഭാര്യക്ക് അടിയന്തരമായി ബാങ്കിലെത്തി ഇടപാടുകൾ നടത്തേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നും നടപടി ദുരൂഹമാണ് എന്നുമാണ് പ്രതിപക്ഷ ആരോപണം. ബാങ്കിൽ സി സി ടി വി ഉള്ളതിനാൽ പി കെ ഇന്ദിര എത്തിയതിന്റെയും ഇടപാടുകൾ നടത്തുന്നതിന്റെയും ദൃശ്യങ്ങൾ ലഭ്യമാകും.