തിരുവനന്തപുരം : മന്ത്രി തോമസ് ഐസക്കിനു പിന്നാലെ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കൂടി കോവിഡ് പോസിറ്റീവ്. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി തോമസ് ഐസക്ക് പങ്കെടുത്ത സെപ്റ്റംബർ നാലിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി. ജയരാജനും പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിരയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇരുവരെയും പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
സിപിഎം യോഗത്തിൽ പങ്കെടുത്ത ശേഷം മന്ത്രി ജയരാജൻ അന്നുതന്നെ കണ്ണൂരിലേക്ക് പോയിരുന്നു. അദ്ദേഹത്തിൻ്റെ ഡ്രൈവർ, ഗൺമാൻ എന്നിവരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. സിപിഎം യോഗത്തിൽ പങ്കെടുത്ത ശേഷം ഓഫീസിലോ പൊതു പരിപാടികളിലോ പങ്കെടുത്തിട്ടില്ലെന്നും മറ്റാരുമായും സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ഇ. പി.ജയരാജൻ ന്യൂസ് 18നോട് പറഞ്ഞു.
മന്ത്രിയുമായി സമ്പർക്കമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ ആരും നിരീക്ഷണത്തിൽ പോകില്ല. ആർ ടി പി സി ആർ പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് നെഗറ്റീവായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.