TRENDING:

സോളാർ വച്ചിട്ടും ഉയർന്ന ബിൽ; മുൻ DGP ആർ. ശ്രീലേഖയുടെ ആരോപണങ്ങൾ അബദ്ധമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

Last Updated:

ഉയർന്ന ഉദ്യോഗസ്ഥയായി പ്രവർത്തിച്ച ശ്രീലേഖ ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ വിളിച്ച് കാര്യങ്ങൾ ചോദിക്കണമായിരുന്നു. പ്രശ്നപരിഹരത്തിന് പകരം സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത് ശരിയായില്ലെന്നും കെ കൃഷ്ണൻകുട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സോളാര്‍ വച്ചിട്ടും ഉയർന്ന വൈദ്യുതി ബിൽ വന്നതുമായി ബന്ധപ്പെട്ട് മുൻ‌ ഡിജിപി ആർ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ അബദ്ധമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ബില്ല് കെഎസ്ഇബി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ശ്രീലേഖയുമായി പരസ്യ സംവാദത്തിന് കെഎസ്ഇബി തയാറാണ്. കാര്യങ്ങൾ വിശദീകരിക്കാൻ കെഎസ്ഇബി ചെയർമാനെ അയക്കാം. ഉയർന്ന ഉദ്യോഗസ്ഥയായി പ്രവർത്തിച്ച ശ്രീലേഖ ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ വിളിച്ച് കാര്യങ്ങൾ ചോദിക്കണമായിരുന്നു. പ്രശ്നപരിഹരത്തിന് പകരം സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത് ശരിയായില്ലെന്നും കെ കൃഷ്ണൻകുട്ടി ന്യൂസ് 18നോട് പറഞ്ഞു.
advertisement

Also Read- ‘KSEB കാട്ടുകള്ളന്മാർ’; സോളാർ വച്ചിട്ടും കറണ്ട് ബിൽ 10,030 രൂപ; വിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ

സോളർ പാനൽ സ്ഥാപിച്ച് കെഎസ്ഇബിക്ക് വൈദ്യുതി അങ്ങോട്ട് നൽകിയിട്ടും ബിൽ കുത്തനെ ഉയരുന്നതായി കാണിച്ച് ശ്രീലേഖ ഫേയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. വീട്ടിൽ സോളാർ വയ്‌ക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലെ കെഎസ്ഇബി കട്ടോണ്ട് പോകും എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പ് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പോസ്റ്റിനെ അനുകൂലിച്ച നിരവധി പേർ രം​ഗത്ത് എത്തിയതോടെ ബോർഡ് വിശദീകരണവുമായി എത്തി.

advertisement

Also Read- 'KSEBയുടേത് വെറും പൊറാട്ട് വിശദീകരണം; മീറ്റർ റീഡിം​ഗിന് വരുന്ന പയ്യനാണ് എല്ലാം തീരുമാനിക്കുന്നത്'; പറഞ്ഞതിൽ ഉറച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

പിന്നാലെ, വീടുകളിലെ സോളാർ ബില്ലിം​ഗിനെ കുറിച്ച് കെഎസ്ഇബി നൽകിയ വിശദീകരണം വിശ്വാസയോ​ഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീലേഖ രംഗത്തെത്തി. ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലാണ് കെഎസ്ഇബി വൈദ്യുതിക്ക് വില നിശ്ചയിക്കുന്നത്. മീറ്റർ റീഡിം​ഗിന് വരുന്ന പയ്യനാണ് അങ്ങോട്ട് നൽകുന്ന സൗരോർജ്ജത്തിന്റെ വില തീരുമാനിക്കുന്നത്. ഇതൊക്കെ കാരണമാണ് വിശദീകരണത്തിൽ വിശ്വാസമില്ലാത്തതെന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്.

advertisement

കൂടുതൽ ജലവൈദ്യുത പദ്ധതികൾ ആവശ്യം

സംസ്ഥാനത്തിന് കൂടുതൽ വൈദ്യുതി ഉത്പാദിക്കാനാകുമെന്നും അതിന് കൂടുതൽ ജലവൈദ്യുത പദ്ധതികൾ ആവശ്യമാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.പദ്ധതികളെ പരിസ്ഥിതിവാദികളും മാധ്യമങ്ങളും എതിർക്കുന്നു. അതിന് പിന്നിൽ സ്വകാര്യ ലോബികൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വൈദ്യുതി മന്ത്രി ആരോപിച്ചു.

advertisement

പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം തീരുമാനിച്ചിട്ടില്ല എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സമാന ആശയമുള്ളവരുമായി യോജിച്ച് പ്രവർത്തിക്കും. അതിനായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇനിയും കൂടുതൽ ചർച്ച നടത്തുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.

തന്റെ ചിത്രം ഉപയോഗിച്ച് കർണാടകയിൽ എൻഡിഎ സ്ഥാനാർത്ഥി പ്രചാരണം നടത്തി എന്നത് തെറ്റായ വാർത്തയാണ്. തന്റെ ചിത്രം എൻഡിഎ പോസ്റ്ററിൽ ഉൾപ്പെടുത്തിയെന്നത് വ്യാജ പ്രചാരണം. ജെ ഡി എസ് കേരള ഘടകം പ്രത്യേകമായി നിലനിൽക്കുമെന്നും ദേശീയ നേതൃത്വവുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിച്ചെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി. ബെംഗളൂരു റൂറല്‍ സ്ഥാനാർത്ഥിയും ദേവെഗൗഡയുടെ മരുമകനുമായ ഡോ. സി എന്‍ മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കെ കൃഷ്ണൻ കുട്ടിയുടെ പടം ഉൾപ്പെടുത്തിയതായി വാർത്ത പ്രചരിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേന്ദ്രത്തിൽ മോദി വീണ്ടും അധികാരത്തിൽ വരില്ല. പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ് വരും. കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടത് എന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ന്യൂസ് 18 നോട് പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സോളാർ വച്ചിട്ടും ഉയർന്ന ബിൽ; മുൻ DGP ആർ. ശ്രീലേഖയുടെ ആരോപണങ്ങൾ അബദ്ധമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
Open in App
Home
Video
Impact Shorts
Web Stories