TRENDING:

മന്നം സമാധിദിനത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പെരുന്നയിലെ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച

Last Updated:

സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 53ാമത് ചരമവാർഷികമാണ് ഇന്ന്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: മന്നത്ത് പത്മനാഭന്റെ സമാധി ദിനത്തില്‍ ദേവസ്വം പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്തെത്തിയ മന്ത്രി, ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി സംസാരിച്ചു.
advertisement

സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 53ാമത് ചരമവാർഷികമാണ് ഇന്ന്. നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും ഉപവാസവും നടന്നു.

Also Read- ‘പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ട; ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല’; ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

1970 ഫെബ്രുവരി 25നു മന്നത്തു പത്മനാഭൻ അന്തരിച്ച സമയമായ രാവിലെ 11.45 വരെ നടന്ന അനുസ്മരണച്ചടങ്ങുകൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നേതൃത്വം നൽകി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്തു പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ജനറൽ സെക്രട്ടറി സമുദായാംഗങ്ങൾക്കു ചൊല്ലിക്കൊടുത്തു. താലൂക്ക് യൂണിയനുകൾ, കരയോഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മന്നം സമാധി ദിനാചരണം സംസ്ഥാന വ്യാപകമായി നടത്തി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്നം സമാധിദിനത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പെരുന്നയിലെ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച
Open in App
Home
Video
Impact Shorts
Web Stories