TRENDING:

വിദ്യയുടെ തട്ടിപ്പ്; 'പണ്ടെങ്ങോ എസ്എഫ്ഐ ആയിരുന്നവർ ചെയ്തതിനൊക്കെ എസ്എഫ്ഐ എങ്ങനെ ഉത്തരവാദിയാകും? മന്ത്രി രാജേഷ്

Last Updated:

വിദ്യ എസ്എഫ്ഐ നേതാവല്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി അധ്യാപക നിയമനത്തിന് ശ്രമിച്ച എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ തള്ളി മന്ത്രി എം ബി രാജേഷ്. വിദ്യ പഠിക്കുന്ന സമയത്ത് എസ്എഫ്ഐ ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സംഭവത്തില്‍ സംഘടന എങ്ങനെ ഉത്തരവാദിയാകുമെന്നും മന്ത്രി ചോദിക്കുന്നു.
മന്ത്രി എം ബി രാജേഷ്, കെ വിദ്യ
മന്ത്രി എം ബി രാജേഷ്, കെ വിദ്യ
advertisement

”വിദ്യ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ ആയിരുന്നു. ലക്ഷക്കണക്കിന് പേർ എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നുണ്ട്. പണ്ടെങ്ങോ എസ് എഫ് ഐ ആയിരുന്നവർ ചെയ്തതിനൊക്കെ സംഘടന എങ്ങനെ ഉത്തരവാദിയാകും?”- എം ബി രാജേഷ് ചോദിച്ചു.

Also Read- ‘എന്നാലും എന്റെ വിദ്യേ’; പോസ്റ്റിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി.കെ. ശ്രീമതി

എന്നാൽ വിദ്യ എസ്എഫ്ഐ നേതാവല്ലെന്നായിരുന്നു മാധ്യമപ്രവർത്തകരെ കണ്ട എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ഇക്കാര്യത്തില്‍ വിദ്യക്ക് പാർട്ടി പിന്തുണയില്ല. എസ്എഫ്ഐയിൽ പല വിദ്യാർത്ഥികളും കാണും അവ​ർ ഒക്കെ നോതാക്കളാണോയെന്നും ജയരാജൻ ചോദിച്ചു.

advertisement

Also Read- അധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച കെ. വിദ്യ കണ്ണൂർ സർവകലാശാല പരീക്ഷാ മൂല്യനിർണയ ക്യാമ്പിലും

”വിദ്യ എസ്എഫ്ഐയിൽ സജീവമായി പ്രവര്‍ത്തിച്ചിരുന്നില്ല. സംഘടനയുടെ ഭാരവാഹിത്വം ഉണ്ടായിരുന്നില്ല. മഹാരാജാസ് കോളേജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ ന്യായീകരിക്കില്ല. കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖാപിക്കുക”- ജയരാജൻ പറഞ്ഞു. ഒരു കുറ്റവാളികളെയും സംരക്ഷിക്കില്ലെന്നും ജയരാജൻ പറഞ്ഞു.

advertisement

ജോലി നേടാൻ കെ വിദ്യ തെറ്റായ വഴിയാണ് സ്വീകരിച്ചത്. കുറ്റവാളിയെ സംരക്ഷിക്കാൻ ആരും നോക്കിയില്ല. ആരെക്കിലും പിന്തുണ നൽകിട്ടാണോ വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദ്യയുടെ തട്ടിപ്പ്; 'പണ്ടെങ്ങോ എസ്എഫ്ഐ ആയിരുന്നവർ ചെയ്തതിനൊക്കെ എസ്എഫ്ഐ എങ്ങനെ ഉത്തരവാദിയാകും? മന്ത്രി രാജേഷ്
Open in App
Home
Video
Impact Shorts
Web Stories