യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടുവെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. യുഡിഎഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക് ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ പ്രകാരം വൈദ്യുതിക്ക് യൂണിറ്റിന് 3.69 രൂപയും 4.15 രൂപയും ആയിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ കരാര്‍ ആദായകരമെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് ഒരു രൂപക്ക് വൈദ്യുതി ലഭിക്കും എന്നത് വസ്തുതാ വിരുദ്ധമാണ്. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള ബെഞ്ച്മാര്‍ക്ക് നിരക്ക് യൂണിറ്റിന് 5.95 രൂപയാണ്. റിന്യൂവബിള്‍ എനര്‍ജി വാങ്ങലുമായി ബന്ധപ്പെട്ട് ഹ്രസ്വകാല കരാര്‍ ഇല്ല ദീര്‍ഘകാലകരാറുകള്‍ മാത്രമേ ഉള്ളൂവെന്നും മന്ത്രി എം എം മണി പറഞ്ഞു.
advertisement
അദാനി ഗ്രീന്‍ എനര്‍ജിയുമായി യാതൊരു കരാറിലും സർക്കാരോ കെഎസ്ഇബിയോ ഏര്‍പ്പെട്ടിട്ടില്ലെന്ന് എം എം മണി പറഞ്ഞു. കെഎസ്‌ഇബി കരാറില്‍ ഏര്‍പ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ പവര്‍ കോര്‍പ്പറേഷനുമായി ആണ്. കരാര്‍ കെഎസ്‌ഇബിയുടെ വെബ് സൈറ്റില്‍ മുന്‍പേ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
എസ്‌ഇസിഐ ടെന്‍ഡര്‍ നടപടികളിലൂടെ അദാനിയെ തിരഞ്ഞെടുത്തു. യാതൊരു വിധകരാറും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായി ഏര്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം അടിസ്ഥാന രഹിതമാണ്. അദാനിയുമായി കരാര്‍ ഇല്ലെന്നും എംഎം മണി വ്യക്തമാക്കി.
Also Read- കെഎസ്ഇബി അദാനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്തുതകൾ നിരത്തി വൈദ്യുതി ബോർഡിന്‍റെ മറുപടി
രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനത്തെ വൈദ്യുതി വിപണന രംഗത്ത് വ ന്‍അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇത് ബിജെപിയുമായി ചേര്‍ന്നുള്ള അഴിമതിയാണെന്നും അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം ആരോപണമുന്നയിച്ചിരുന്നു.
അതിനിടെ,കണ്ണൂരില്‍ മുഖ്യമന്ത്രിയും ആദാനിയുമായി കണ്ണൂരില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും അതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിറുത്തിയാണ് സംസ്ഥാന സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയ കരാര്‍ രൂപപ്പെട്ടതെന്നും മുലപ്പള്ളി ആരോപിച്ചിരുന്നു.