TRENDING:

ഓഫീസിൽ മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ സന്ദര്‍ശനം; 11 മണി കഴിഞ്ഞിട്ടും ജീവനക്കാർ എത്താത്തതിൽ ക്ഷുഭിതനായി മന്ത്രി

Last Updated:

ഓഫീസില്‍ ജീവനക്കാര്‍ കൃത്യമായി എത്തുന്നില്ലെന്ന പരാതിക്ക് പിന്നാലെയായിരുന്നു വകുപ്പ് സെക്രട്ടറിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവന്തപുരം: പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. രാവിലെ 11 മണി കഴിഞ്ഞിട്ടും ജീവനക്കാരെത്താത്തതില്‍ മന്ത്രി ക്ഷോഭിച്ചു. തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന പിഡബ്ല്യൂഡി ചീഫ് ആര്‍ക്കിടെക്ട് ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥയിലാണ് മന്ത്രി പൊട്ടിത്തെറിച്ചത്.
advertisement

മന്ത്രി ഓരോ ക്യാബിനിലും എത്തി പരിശോധിക്കുമ്പോഴും ഭൂരിഭാഗം സീറ്റുകളും കാലിയായ നിലയിലായിരുന്നു. ഇതോടെ മന്ത്രി പഞ്ചിംഗ് വിവരങ്ങള്‍ ചോദിച്ചു. ഇത് ലഭിക്കാന്‍ വൈകിയതോടെ മന്ത്രി ജീവനക്കാരെ പരസ്യമായി ശാസിച്ചു. ഓഫീസില്‍ ജീവനക്കാര്‍ കൃത്യമായി എത്തുന്നില്ലെന്ന പരാതിക്ക് പിന്നാലെയായിരുന്നു വകുപ്പ് സെക്രട്ടറിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന.

Also Read – നിയമസഭാ സംഘര്‍ഷക്കേസിലെ വാച്ച് ആന്റ് വാര്‍ഡിന്റെ കൈയ്ക്ക് പൊട്ടല്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

advertisement

ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്നതില്‍ കൃത്യതയില്ലെന്നും പര്‍ച്ചേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര വിജിലന്‍സിനെ ചുമതലപ്പെടുത്തിയെന്നും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മന്ത്രി പറഞ്ഞു. ഓഫീസിലെ പഞ്ചിംഗ് സ്റ്റേറ്റ്‌മെന്റ് പിഡബ്ല്യുഡി സെക്രട്ടറിയോട് വിശദമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓഫീസിൽ മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ സന്ദര്‍ശനം; 11 മണി കഴിഞ്ഞിട്ടും ജീവനക്കാർ എത്താത്തതിൽ ക്ഷുഭിതനായി മന്ത്രി
Open in App
Home
Video
Impact Shorts
Web Stories