നിയമസഭാ സംഘര്‍ഷക്കേസിലെ വാച്ച് ആന്റ് വാര്‍ഡിന്റെ കൈയ്ക്ക് പൊട്ടല്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പൊട്ടലുണ്ടെന്ന പറഞ്ഞായിരുന്നു പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്.
തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വാച്ച് ആന്റ് വാര്‍ഡ് അംഗത്തിന്റെ കയ്യുടെ എല്ലിന് പൊട്ടല്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊട്ടലുണ്ടെന്ന പറഞ്ഞായിരുന്നു പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാവകുപ്പ് ഒഴിവാക്കിയേക്കും.
വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ 12 പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിരുന്നത്. റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, കെ.കെ രമ, ഉമാ തോമസ്, ടി. സിദ്ദിഖ്, പി.കെ ബഷീര്‍ എന്നവരുടെ പേരുകളാണ് പ്രതിപ്പട്ടികയിലുള്ളത്. കലാപശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.
ബുധനാഴ്ച സ്പീക്കറുടെ മുറിക്കുമുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം സംഘര്‍ഷത്തിലേക്കെത്തിയിരുന്നു. അടിയന്തരപ്രമേയത്തിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഓഫീസിനുമുമ്പില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 23, 2023 9:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ സംഘര്‍ഷക്കേസിലെ വാച്ച് ആന്റ് വാര്‍ഡിന്റെ കൈയ്ക്ക് പൊട്ടല്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്