മാർച്ച് 4,5,6 തീയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂർ ജില്ലയിൽ പര്യടനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 5നു കൊച്ചിയിൽ എത്തുന്നുണ്ട്. തുടർന്നു തൃശൂരിൽ നടക്കുന്ന ബിജെപി പരിപാടിയിലും പങ്കെടുക്കുന്നുണ്ട്. ഇതു സൂചിപ്പിച്ചാണ് മന്ത്രി റിയാസിന്റെ പ്രസ്താവന.
ആർഎസ്എസ് ബന്ധമുള്ള ഏജൻസിയുമായി പ്രസാർ ഭാരതി കരാറിൽ ഏർപ്പെട്ടത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദ്വേഷവും വ്യാജ വാർത്തകളും പ്രചരിപ്പിക്കാനാണെന്നും മന്ത്രി ആരോപിച്ചു. സ്വതന്ത്ര ഏജൻസികളെ ഒഴിവാക്കിയാണ് പ്രസാർ ഭാരതിയുടെ പുതിയ കരാർ. മതേതര ഇന്ത്യയെ ഇല്ലാതാക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
advertisement
അമിത് ഷാ അഞ്ചിന് തൃശൂരിൽ
തൃശൂരിലെത്തുന്ന അമിത് ഷാ വൈകിട്ട് അഞ്ചിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായാണ് അമിത് ഷായുടെ സന്ദര്‍ശനം. ശക്തന്‍ തമ്പുരാന്‍ സ്മാരകം സന്ദര്‍ശിക്കും. തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തും.
