TRENDING:

'മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ സർക്കാർ ബലിയാടാകുന്നു': സജി ചെറിയാൻ

Last Updated:

''മാധ്യമങ്ങൾ പച്ചക്കള്ളം പറയുന്നു. അടിസ്ഥാനപരമായി എന്തെങ്കിലും കാര്യങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ? മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ സർക്കാർ ബലിയാടാകുന്നു''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കേരളം സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുന്ന സംസ്ഥാനമെന്ന് മന്ത്രി സജി ചെറിയാൻ. മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച മന്ത്രി, മാധ്യമങ്ങൾ സ്വീകരിക്കുന്നത് ഗീബൽസിയൻ തന്ത്രമാണെന്നും പറഞ്ഞു. മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ സർക്കാർ ബലിയാടാകുന്നുവെന്നും സജി ചെറിയാൻ ആലപ്പുഴയിൽ പറഞ്ഞു.
advertisement

''മാധ്യമങ്ങൾ പച്ചക്കള്ളം പറയുന്നു. അടിസ്ഥാനപരമായി എന്തെങ്കിലും കാര്യങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ? മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ സർക്കാർ ബലിയാടാകുന്നു. മുഖ്യമന്തിക്കും മന്ത്രിമാർക്കും എതിരെ നുണകൾ പറയുന്നു. ഗവൺമെന്റിനെ മോശപ്പെടുത്താൻ ശ്രമിക്കുന്നു. 2026ൽ ഇടതുപക്ഷം 100 ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. ഇടതുപക്ഷത്തെ ഏൽപ്പിച്ചാൽ സുരക്ഷിതത്വം ഉണ്ടെന്ന് കേരളത്തിലെ ജങ്ങൾക്ക് നന്നായി അറിയാം. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ പ്രവർത്തകർ ജനങ്ങളിൽ എത്തിക്കണം''- സജി ചെറിയാൻ പറഞ്ഞു.

Also Read- രഞ്ജിത്ത് രാജ്യം കണ്ട മികച്ച കലാകാരൻ; പരാതി ലഭിച്ചാൽ നടപടി: മന്ത്രി സജി ചെറിയാൻ

advertisement

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണത്തിൽ പരാതി ഉണ്ടെങ്കിൽ, അപ്പോൾ നോക്കാം എന്ന് മന്ത്രി സജി ചെറിയാൻ നേരത്തെ പ്രതികരിച്ചിരുന്നു. രഞ്ജിത്ത് രാജ്യം കണ്ട മികച്ച കലാകാരൻ എന്നു വ്യക്തമാക്കിയ മന്ത്രി, രഞ്ജിത്തിനെതിരെയുള്ള ആരോപണം പാർട്ടി പരിശോധിക്കും എന്നും, ചലച്ചിത്ര അക്കാദമി നിയമനം രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും, അതിനാൽ തുടർ നടപടിയും അങ്ങനെയാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ച നടി പരാതി നൽകിയാൽ നിയമപരമായ തുടർ നടപടി ഉണ്ടാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിരോധത്തിലായ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുകയായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി വെളിപ്പെടുത്തൽ. നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണം തള്ളുകയാണ് രഞ്ജിത്ത് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ സർക്കാർ ബലിയാടാകുന്നു': സജി ചെറിയാൻ
Open in App
Home
Video
Impact Shorts
Web Stories