ഫിഷറീസ് വകുപ്പിന്റെ ചെങ്കുളം മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനവേദിയിലായിരുന്നു എം.എം.മണി എംഎൽഎയുടെ പരസ്യപരാമർശം. ‘ഞങ്ങളെ എന്തിനു മെനക്കടുത്തി. അയാൾ അവിടെ ഇരുന്ന് ഉണ്ടാക്കേണ്ട കാര്യമുണ്ടോ. ഞാനും എ. രാജാ എംഎൽഎയും പോരേ ഉദ്ഘാടനം ചെയ്യാൻ. തിരുവനന്തപുരത്തു നിന്ന് ഉണ്ടാക്കല്, ഡീസൽ അടിച്ച് മെനക്കെടാൻ നമ്മളും.’ മേലാൽ തന്നെ ഇത്തരം കാര്യങ്ങൾക്കു ക്ഷണിക്കരുതെന്നു പറഞ്ഞു കൊണ്ട് മണി പ്രസംഗം അവസാനിപ്പിച്ചു.
മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുതെന്നും അയാൾക്കു പിന്നെ എന്തു ജോലിയാണെന്നും ചോദിച്ച മണി ഉദ്യോഗസ്ഥരെ നോക്കി, ‘ഞാൻ ഇങ്ങനെ പറഞ്ഞെന്ന് അങ്ങ് പറഞ്ഞേക്കാനും’ നിർദേശിച്ചു. മന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണു മണിയുടെ വിമർശനം. ഉച്ചയോടു കൂടി, ഉദ്ഘാടനം ഓൺലൈനായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു.
advertisement
Summary: Minister Saji Cherian responded to M.M. Mani MLA, who publicly criticized him for conducting the inauguration online. "Everything should be inaugurated in person. I am a person who goes in person and conducts as many inaugurations as possible. There were many events yesterday. That too in many districts. His criticism is correct. It must be a misunderstanding. It was conducted online due to lack of time. Isn't Maniyashan a senior leader? Maniyashan's style is his specialty. I also like that style," said Saji Cherian.
