TRENDING:

2036 ഒളിംപിക്സിൽ കേരളത്തിൽ നിന്ന് 500 താരങ്ങൾ'; മന്ത്രി വി. അബ്ദുറഹിമാൻ

Last Updated:

നിലവിൽ 2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: 2036ലെ ഒളിംപിക്സിനായി കുറഞ്ഞത് 500 പേരുടെ ടീമിനെ കേരളത്തിൽ നിന്നു സജ്ജമാക്കാനാണു സംസ്‌ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഇതുവരെ നടന്ന ഒളിംപിക്സുകളിൽ ഇന്ത്യയിൽ നിന്ന് ആകെ പങ്കെടുത്ത താരങ്ങളുടെ എണ്ണം പോലും 150 കടന്നിട്ടില്ലെന്നിരിക്കെയാണ്, പത്ത് വർഷത്തിന് ശേഷം നടക്കുന്ന ഒളിംപിക്സിൽ കേരളത്തിൽ നിന്ന് മാത്രം 500 പേരെ സജ്ജമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
News18
News18
advertisement

ഈ ലക്ഷ്യം മുൻനിർത്തി 'ഒളിംപിക്സ് പാത്ത്' എന്ന പേരിൽ പുതിയ പരിശീലന പരിപാടിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മേനംകുളത്ത് നാല് സ്റ്റേഡിയങ്ങൾ ഉൾപ്പെടുന്ന സ്‌പോർട്‌സ് സർക്യൂട്ട് നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഈ പ്രഖ്യാപനം കായിക ലോകത്ത് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. മുൻപ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2024 ഒളിംപിക്സ് ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'ഓപറേഷൻ ഒളിംപ്യ' എന്ന പദ്ധതി വൻ പരാജയമായിരുന്നു എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. കോടികൾ ചെലവഴിച്ചിട്ടും ഒരു ഒളിംപ്യനെ പോലും സൃഷ്ടിക്കാൻ കഴിയാതെ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

advertisement

കൂടാതെ, മേനംകുളത്തെ സ്‌പോർട്‌സ് സർക്യൂട്ട് പദ്ധതി 2019-ൽ മറ്റൊരു പേരിൽ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രായോഗികതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിൽ 2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കായിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ശാസ്ത്രീയമായ പരിശീലനം ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ഇത്രയും വലിയൊരു ലക്ഷ്യം കൈവരിക്കാനാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
2036 ഒളിംപിക്സിൽ കേരളത്തിൽ നിന്ന് 500 താരങ്ങൾ'; മന്ത്രി വി. അബ്ദുറഹിമാൻ
Open in App
Home
Video
Impact Shorts
Web Stories